
അഫാന്റെ നില ഗുരുതരം; ആത്മഹത്യാശ്രമത്തിൽ ദുരൂഹതയെന്ന് അഭിഭാഷകൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നെന്നു ഡോക്ടർമാർ അറിയിച്ചു. നാളെക്കൂടി മരുന്നുകളോട് പ്രതികരിച്ചാൽ സ്ഥിതി മെച്ചപ്പെട്ടേക്കുമെന്നാണ് സൂചന. അഫാന്റെ അഭിഭാഷകൻ സജു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടിരുന്നു. ഗുരുതരമായ സ്ഥിതിതന്നെയാണെന്ന് ഡോക്ടർമാർ വിവരിച്ചു. അഫാനെ കാണാനും അനുവദിച്ചു. അതേസമയം, ആത്മഹത്യാശ്രമത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു.
ജയിൽ ജീവനക്കാർക്ക് വീഴ്ചയില്ല: റിപ്പോർട്ട്
തിരുവനന്തപുരം∙ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആത്മഹത്യാശ്രമത്തിൽ ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്നു പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. തടവുകാരനെ നിരീക്ഷിക്കുന്നതും ആത്മഹത്യാശ്രമം നടത്തിയ ഘട്ടത്തിൽ ഇടപെടുന്നതിലും ജീവനക്കാർ വീഴ്ച വരുത്തിയിട്ടില്ല. ശുചിമുറിയിൽ കയറി വാതിലടച്ചതിൽ അസ്വാഭാവികത തോന്നിയപ്പോൾ ജീവനക്കാർ ഇടപെട്ടു. വാതിൽ ചവിട്ടിത്തുറക്കുമ്പോൾ തറയിൽ കാലുകൾ മുട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചതിനാലാണു ജീവൻ നഷ്ടപ്പെടാതിരുന്നതെന്നു സൂപ്രണ്ട് ജയിൽ വകുപ്പു മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.