
ശക്തമായ കാറ്റിൽ നിലതെറ്റി തോട്ടിലേക്ക് വീണു; ജലഗതാഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൈനകരി ∙ കനത്ത മഴയ്ക്കിടെ വെള്ളത്തിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു. പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടിൽ ഓമനക്കുട്ടൻ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കൈനകരി കനകശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ നടന്നുപോകുമ്പോൾ കാർഗിൽ ബോട്ട് ജെട്ടിക്ക് സമീപത്തെ ജലാശയത്തിലേക്കു വീഴുകയായിരുന്നു.
കനത്ത ആയതിനാൽ മഴ കോട്ട് ധരിച്ചാണ് നടന്നുപോയത്. ശക്തമായ കാറ്റിൽ പനക്കൽ തോട്ടിലേക്ക് വീഴുകയായിരുന്നു. തോടിനു മറുകരയുള്ള നാട്ടുകാർ കണ്ടെങ്കിലും സാധിച്ചില്ല.
ആലപ്പുഴയിൽ നിന്ന് എത്തിയാണ് ഓമനക്കുട്ടനെ കണ്ടെടുത്തത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ ചന്ദ്രലേഖ.