
മഴയത്ത് ‘ഒഴുകിപ്പോയത് ’ 20 ലക്ഷം…;ടാറിങ് രണ്ടാം ദിവസം തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലോർ∙ കനത്ത മഴയ്ക്കിടെ 20 ലക്ഷം ചെലവിട്ട് നടത്തിയ ടാറിങ് രണ്ടാം ദിവസം തകർന്നു തുടങ്ങി. തലോർ കുന്നിശേരി റോഡിലാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വെള്ളിയാഴ്ച ടാറിങ് നടത്തിയത്. ടാറിങ്ങിനു ഉപയോഗിച്ച മെറ്റൽ ഇളകി പുറത്തായ നിലയിലാണ്. മിക്കയിടങ്ങളിലും പഴയ റോഡിന്റെ ഭാഗം കണ്ടു തുടങ്ങി. ജില്ല മുഴുവൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ ആയിരുന്നു തിരക്കിട്ട് ടാറിങ് നടത്തിയത്. സാമ്പത്തിക വർഷം തീരും മുൻപേ നിർമാണ പ്രവൃത്തികൾ തീർത്തതാണെന്നാണ് വിശദീകരണം. കഴിഞ്ഞ 6 വർഷമായി ടാറിങ് നടക്കാത്ത റോഡിലാണ് മഴ ദിവസം നോക്കി നവീകരണം നടത്തിയത്.
വെള്ളം തളംകെട്ടി നിന്ന സ്ഥലങ്ങളിൽ നിന്ന് വെള്ളം കോരി കളഞ്ഞാണു മെറ്റൽ നിറച്ചത്.നവീകരണത്തിന്റെ നിർമാണ ഉദ്ഘാടനം എംഎൽഎയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നടത്തിയിരുന്നു. എന്നാൽ മഴയത്ത് ടാറിങ് നടത്തുന്നതിനിടയിൽ ജനപ്രതിനിധികളാരും സ്ഥലത്ത് എത്തിയിരുന്നില്ല. മഴയത്തെ ടാറിങ് നിർത്തണമെന്ന് നാട്ടുകാരിൽ ചിലർ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല എന്ന് പറയുന്നു. കരാറുകാരനെതിരെ പരാതി നൽകാനുളള ഒരുക്കത്തിലാണ് നാട്ടുകാർ.