
ലോകത്തെ ഏറ്റവും സമ്പന്നനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ഗവൺമെന്റിന്റെ ഉപദേശക സമിതിയായ ‘ഡോജിന്റെ’ (DOGE) തലവനുമായ ഇലോൺ മസ്കിന് (Elon Musk) രാഷ്ട്രീയം മടുത്തു. ഇനി 24 മണിക്കൂറും സ്വന്തം കമ്പനികളിൽ തന്നെ ‘പണിയെടുക്കാനും ഉറങ്ങാനു’മാണ് തീരുമാനമെന്ന് മസ്ക് തന്നെ എക്സിൽ (X) കുറിച്ചു. മസ്കിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സ് (പഴയ ട്വിറ്റർ) കഴിഞ്ഞദിവസം തടസ്സപ്പെട്ടത് ആഗോളതലത്തിൽ പതിനായിരക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് എക്സ് വീണ്ടും സജീവമായത്. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയായിരുന്നു തടസ്സം.
ഇനി മുതൽ സ്വന്തം എക്സ് (X), സ്പേസ്എക്സ് (SpaceX), എക്സ്എഐ (xAI), ടെസ്ല (Tesla) തുടങ്ങിയവയിൽ തന്നെ ശ്രദ്ധിക്കാനാണ് മസ്കിന്റെ തീരുമാനം. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസിയുടെ (DOGE) ചുമതലയേറ്റെടുത്തശേഷം ജീവനക്കാരെ പിരിച്ചുവിടുന്നതും ചെലവുചുരുക്കുന്നതുമടക്കം മസ്ക് എടുത്ത തീരുമാനം അമേരിക്കയിൽ വൻ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.
ട്രംപിനെ 300 മില്യൻ ഡോളറിലേറെ (ഏകദേശം 2,500 കോടി രൂപ) ‘സംഭാവന’ നൽകി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശക്തമായി പിന്തുണയ്ക്കുകയും ഡോജിന്റെ ചുമതലയേറ്റെടുത്തുമായിരുന്നു മസ്ക് ‘രാഷ്ട്രീയ പ്രവർത്തനം’ തുടങ്ങിയത്. എന്നാൽ, രാഷ്ട്രീയത്തിൽ സജീവമായതോടെ അദ്ദേഹത്തിന്റെ കമ്പനികളുടെ, പ്രത്യേകിച്ച് ടെസ്ല, എക്സ് എന്നിവയുടെ നില പരുങ്ങലിലായിരുന്നു. ഡോജിലെ കടുത്ത തീരുമാനങ്ങൾ ടെസ്ലയുടെ ബഹിഷ്കരണത്തിന് മാത്രമല്ല, ടെസ്ല കാറുകൾക്കും ഷോറൂമുകൾക്കും തീയിടുന്നതിലും നാശനഷ്ടങ്ങളുണ്ടാക്കുന്നതിലും വരെ കാര്യങ്ങളെ എത്തിച്ചു.
ഇതോടെ, കഴിഞ്ഞ ജനുവരി-മാർച്ചിൽ ടെസ്ല വാഹന വിൽപന 13% ഇടിഞ്ഞു; കമ്പനിയുടെ ചരിത്രത്തിലെ ആദ്യ വിൽപന ഇടിവുമായിരുന്നു അത്. സ്പേസ്എക്സിന്റെ മറ്റൊരു ‘സ്റ്റാർഷിപ്പിന്റെ’ ലോഞ്ച് (Starship launch) അടുത്തയാഴ്ച നടക്കാനിരിക്കേയുമാണ് കമ്പനിയിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള തീരുമാനമെന്ന് മസ്ക് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Back to spending 24/7 at work: Elon Musk after global X outage.
mo-news-world-leadersndpersonalities-elonmusk mo-auto-tesla 1scr9gtkl09uufnq99ao31ma5u mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-space-spacex