
മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും ശരിയായ രീതിയിലുള്ള പരിചരണവും സ്നേഹവും നൽകേണ്ടത് പ്രധാനമാണ്. എന്നാൽ നിങ്ങൾ തിരക്കുള്ള ഒരാളാണെങ്കിൽ ഒരുപക്ഷെ എപ്പോഴും വളർത്ത് മൃഗങ്ങളെ നോക്കാൻ സമയം ഉണ്ടാവില്ല. അതിനാൽ തന്നെ മൃഗങ്ങളെ വളർത്താൻ തയാറാകുമ്പോൾ നിങ്ങൾക്ക് അനുയോജ്യമായ മൃഗങ്ങളെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ കുറച്ച് പരിചരണത്തോടെ നന്നായി വളർത്താൻ കഴിയുന്ന മൃഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
ഗിനി പന്നി
ആദ്യമായി മൃഗങ്ങളെ വളർത്തുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ഗിനി പന്നി. കാരണം ഇവയ്ക്ക് വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരുന്നുള്ളു. കൂടാതെ വളരെ സൗമ്യരും സ്നേഹമുള്ളതുമാണ് ഗിനി പന്നികൾ. ഫ്രഷായിട്ടുള്ള പച്ചക്കറികൾ, പെല്ലറ്റ്സ് തുടങ്ങിയ ആഹാരങ്ങളാണ് ഇവയ്ക്ക് പ്രിയം. കൂടാതെ കുട്ടികളുമായി എളുപ്പത്തിൽ അടുക്കുകയും ചെയ്യുന്നു.
പഗ്
സ്നേഹമുള്ള നായ്ക്കളാണ് പഗുകൾ. വളരെ കുറച്ച് പരിചരണം മാത്രമാണ് ഇവയ്ക്ക് ആവശ്യം. മനുഷ്യരുമായി പെട്ടെന്ന് കൂട്ടാകുന്ന രീതിയാണ് ഇവരുടേത്. ഏത് അന്തരീക്ഷത്തിനോടും സഹകരിക്കാനും പഗുകൾ തയാറാണ്. വളരെ ബുദ്ധിയുള്ള ഇക്കൂട്ടരെ ചെറിയ വീടുകളിലും, നഗരത്തിൽ ജീവിക്കുന്നവർക്കും വളർത്താനാണ് ഉചിതം. ആഴചയിൽ 3 തവണയെങ്കിലും പല്ലു തേപ്പിക്കുകയും, മാസത്തിൽ ഒരിക്കൽ കുളിപ്പിക്കുകയും വേണം. പൊതുവെ ആരോഗ്യമുള്ളവരാണ് പഗുകൾ.
ആമ
ദീർഘകാലം ജീവിക്കുന്ന മൃഗങ്ങളാണ് ആമകൾ. കൂടാതെ ആമകൾക്ക് കൂടുതൽ പരിചരണത്തിന്റെ ആവശ്യവും വരുന്നില്ല. വളരെ ശാന്തസ്വഭാവം ഉള്ളവരും അധികം നടക്കാത്തവരും വലിയ രീതിയിലുള്ള ശബ്ദങ്ങളും ഇവർ പുറപ്പെടുവിക്കാറില്ല. മിക്സ് ചെയ്ത പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുമാണ് ആമകൾക്ക് ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]