
തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടിയില്‍ പ്രേക്ഷക സ്വീകാര്യത നേടാറുണ്ട്. ഇപ്പോഴിതാ ആ സാഹചര്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം ആവുകയാണ് സൈജു കുറുപ്പ് നായകനായ അഭിലാഷം. ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 29 നാണ് തിയറ്ററുകളില്‍ എത്തിയത്. കണ്ട പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അധികം ആളുകളിലേക്ക് എത്താന്‍ ചിത്രത്തിന് സാധിച്ചില്ല. എമ്പുരാന് തിയറ്ററുകളിലെത്തിയതിന് രണ്ട് ദിവസം കഴിഞ്ഞാണ് എത്തിയത് എന്നതും ചിത്രത്തിന് പ്രേക്ഷകരെ എത്തിക്കാന്‍ കഴിയാതിരുന്നതിന് കാരണമായിരുന്നു. എന്നാല്‍ ഒടിടിയില്‍ എത്തിയപ്പോള്‍ സ്ഥിതി മാറി. ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടുന്നുണ്ട്. ഒപ്പം ചിത്രം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ആമസോണ്‍ പ്രൈം വീഡിയോയില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്.
ആമസോണ്‍ പ്രൈമിനൊപ്പം മനോരമ മാക്സിലും സിംപ്ലി സൗത്തിലും (ഇന്ത്യയ്ക്ക് പുറത്ത്) ചിത്രം കാണാനാവും. തൻവി റാം ആണ് ചിത്രത്തിലെ നായിക. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.
ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലബാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോൾ ഷെറിൻ എന്ന കഥാപാത്രമായാണ് തൻവി റാം അഭിനയിച്ചിരിക്കുന്നത്.
ഛായാഗ്രഹണം സജാദ് കാക്കു, സംഗീത സംവിധായകൻ ശ്രീഹരി കെ നായർ, എഡിറ്റിംഗ് നിംസ്, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, കലാസംവിധാനം അർഷദ് നാക്കോത്ത്, ഗാനരചന ഷർഫു, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ പി സി വിഷ്ണു, വിഎഫ്എക്സ് അരുൺ കെ രവി, കളറിസ്റ്റ് ബിലാൽ റഷീദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സാംസൺ, ഡിസ്ട്രിബ്യൂഷന്‍ ഫിയോക്ക്, ഓവർസീസ് ഡിസ്ട്രിബൂഷൻ ഫാർസ് ഫിലിംസ്, മ്യൂസിക് റൈറ്റ്സ് 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]