
അതിജീവനത്തിന്റെ ചരിത്രം, നൂറ്റാണ്ടിന്റെ വിജയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പ്രക്യതിയോടു പൊരുതി ജീവിതം ചരിത്രമാക്കി മാറ്റിയവരുടെ നാടാണ് കോഴിക്കോട്. കടലിനോടു പടവെട്ടി ജീവിതം സൃഷ്ടിച്ചെടുത്ത മനുഷ്യരുടെ തീരം. മണ്ണിനോടും കാടിനോടും മലമ്പനിയോടും പടവെട്ടി പണിതുയർ ത്തിയ മലയോര ഗ്രാമങ്ങൾ. ദുരിതങ്ങളിൽ ജീവിക്കാനായി പൊരുതിയ ആ മനുഷ്യരുടെ കണ്ണീരൊപ്പാനാണ് 102 വർഷം മുൻപ് കോഴിക്കോട് രൂപത പിറന്നത്. 1923 ജൂൺ 12നാണ് പിയൂസ് പതിനൊന്നാമൻ മാർപാപ്പ കോഴിക്കോട് രൂപതയായി പ്രഖ്യാപിച്ചത്. രാജ്യത്തെ 25–ാമത് രൂപതയായാണ് കോഴിക്കോട് രൂപീകരിച്ചത്. വടക്ക് ചന്ദ്രഗിരിപ്പുഴ മുതൽ തെക്ക് വള്ളുവനാട്ടിലെ പൊന്നാനിപ്പുഴ വരെയുള്ള മണ്ണിലാണ് അന്ന് വിശ്വാസത്തിന്റെ വേരുകൾ പടർന്നത്. 500 വർഷം പഴക്കമുണ്ട്, മലബാറിലെ ക്രൈസ്തവ വിശ്വാസത്തിന്. ആ പാരമ്പര്യത്തിന്റെ കരുത്താണ് രൂപതയുടെ നട്ടെല്ല്.
1498 മുതൽ തുടങ്ങുന്ന ചരിത്രം
മലബാറിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തിനു വാസ്കോ ഡി ഗാമയുടെ കേരള സന്ദർശനത്തോളം പഴക്കമുണ്ട്. 1498-ൽ ഗാമ കാപ്പാട് എത്തിയ കപ്പലിൽ ട്രിനിറ്റേറിയൻ സന്യാസ സഭാംഗമായ പെദ്രോ കോവിൽഹോമും ഉണ്ടായിരു ന്നു. പിന്നീട് എത്തിയ പോർച്ചുഗീസ് മിഷനറിമാരും പെട്രോയും ചേർന്നാണ് മലബാറിൽ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. 1500ൽ മലബാറിലെ ആദ്യ ക്രൈസ്തവ ദേവാലയമായി ബേപ്പൂരിൽ സെന്റ് ആൻഡ്രൂസ് ദേവാലയം സ്ഥാപിച്ചു. 1549ൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ കോഴിക്കോട് സന്ദർശിച്ചതോടെ സുവിശേഷവൽക്കരണം കൂടുതൽ ശക്തമായി. ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ, അഗസ്റ്റീനിയൻ മിഷനറിമാരും ഈശോ സഭ വൈദികരുമാണ് ആദ്യകാലത്ത് മല ബാറിലെ സുവിശേഷവൽക്കരണത്തിനു നേതൃത്വം നൽകിയത്. 1596ൽ കോഴിക്കോട് ദേവമാതാ പള്ളി സ്ഥാപിച്ചു. മലബാറിലെ ക്രൈസ്തവ സമൂഹത്തിന്റെ പിതാവായി അറിയപ്പെടു ന്ന ഫാ.ജയിംസ് ഫെച്ചിനിയോ 1603ൽ മലബാറിലെ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മാഹിയിലെ ഫ്രഞ്ച് കത്തോലിക്കർക്കായി പുതുച്ചേരിയിൽനിന്ന് ഫാ.ഡൊ മിനിക് ഒസിഡി മാഹിയിലെത്തി. 1736ൽ മാഹിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ ദേവാലയം നിർമിച്ചു. വയനാട്ടിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായ സെന്റ് ജോസഫ്സ് പള്ളി 1825ൽ ബ്രിട്ടീഷുകാരാണ് നിർമിച്ചത്. മൈസൂരു രൂപതയിൽ പ്രവർത്തിച്ചിരുന്ന പാരിസ് മിഷൻ സൊസൈറ്റിയിലെ അംഗങ്ങളാണ് വയനാട്ടിലെ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഫ്രഞ്ച് മിഷനറിയായ ഫാ.ജെഫ്രിനോ 1909ൽ വയനാട്ടിലെ പള്ളിക്കുന്നിൽ ലൂർദ്മാതാ ദേവാലയം സ്ഥാപിച്ചു. മേപ്പാടി, പള്ളിക്കുന്ന്, മാനന്തവാടി എന്നീ സ്ഥല ങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഫ്രഞ്ച് മി ഷനറിമാരുടെ പ്രവർത്തനം. വയനാട്ടി ലെ വിവിധ ആദിവാസി സമൂഹങ്ങളെ പുനരധിവസിപ്പിക്കാനും അവർക്ക് വീടും കൃഷിസ്ഥലങ്ങളും വിദ്യാഭ്യാസവും നൽ കാനും മിഷനറിമാർ നേത്യത്വം നൽകി.
വരാപ്പുഴ, മംഗലാപുരം വഴി കോഴിക്കോട്
1709ൽ എറണാകുളത്തെ വരാപ്പുഴ ആസ്ഥാനമായി ലത്തീൻ കത്തോലിക്കർക്കായി പുതിയ വികാരിയാത്ത് സ്ഥാപിച്ചു. 1883ൽ കൊടുങ്ങല്ലൂർ-കൊച്ചി രൂപത വരാപ്പുഴ വികാരിയാത്തിനോട് ചേർത്തപ്പോൾ മലബാർ പ്രദേശത്തുള്ള ദേവാലയങ്ങളും വരാപ്പുഴയുടെ കീഴിലായി. 1879 ൽ മംഗലാപുരം രൂപത രൂപീകരിച്ചപ്പോൾ മലബാറിലെ ഭൂരിഭാഗം ദേവാലയങ്ങളും അതിനു കീഴിലായി. മൈസൂരു, പുതുച്ചേരി, കോയമ്പത്തൂർ രൂപതകളു ടെ കീഴിലും മലബാറിലെ വിവിധ ദേവാലയങ്ങളുണ്ടായിരുന്നു.
1910ൽ ബിഷപ് പോൾ പെരീനി മംഗലാപുരം രൂപതയുടെ മെത്രാനായി നിയമിതനായി. മലബാറിലെ ദേവാലയങ്ങളു ടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കേന്ദ്രമായി ഒരു രൂപത വേണമെന്ന് റോമിലേക്ക് അഭ്യർഥിച്ചത് അദ്ദേഹമാണ്. അങ്ങനെ 1923 ജൂൺ 12ന് പതിനൊന്നാം പീയൂസ് മാർപാപ്പ കോഴിക്കോട് രൂപത രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മംഗ ലാപുരം, മൈസൂർ, പുതുച്ചേരി, കോയമ്പത്തൂർ രൂപതകളുടെ കീഴിലായിരുന്ന ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ കോഴിക്കോട് രൂപതയുടെ കീഴിലായി ആദ്യ രൂപതാധ്യക്ഷനായി ബിഷപ് പെരിനിയെത്തന്നെ മാർപാപ്പ നിയോഗിച്ചു. അങ്ങനെയാണ് മലബാറിന്റെ മാത്യരൂപതയായി കോഴിക്കോട് രൂപത പ്രവർത്തനം തുടങ്ങിയത്.
ജനകീയനായ നേതാവ്
കോഴിക്കോട് ∙ ‘‘മാളയുടെ മാണിക്യം, ഇനി കണ്ണൂരിന് സ്വന്തം’’ എന്നായിരുന്നു ഡോ.വർഗീസ് ചക്കാലക്കൽ കണ്ണൂരിന്റെ ബിഷപ്പായി ചുമതലയേറ്റപ്പോൾ പത്രങ്ങളുടെ തലക്കെട്ട്. ആ മാണിക്യ മാണ് ഇന്ന് കോഴിക്കോട് അതിരൂപതയുടെ ആദ്യ മെത്രാപ്പൊലീത്തയായി സ്ഥാനമേൽക്കുന്നത്. കണ്ടുമുട്ടുന്നവരിലെല്ലാം സ്നേഹത്തിന്റെയും കരുണയുടെയും ഊർജം നിറയ്ക്കുന്ന നിറചിരിയുടെ പേരാണ് വർഗീസ് ചക്കാലക്കൽ. കോഴിക്കോടിന്റെ മതസൗഹാർദവും സ്നേഹവും ഊട്ടിയുറപ്പിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ അതുല്യമാണ്. ജനകീയ ബിഷപ്പെന്ന് സ്നേഹത്തോടെ ജന ങ്ങൾ വിളിക്കുന്ന അദ്ദേഹം ഇന്ന് കേരളത്തിലെ 17 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കരുടെ ആത്മീയ നേതാവാണ്.
തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് പള്ളിപ്പുറത്ത് ഔസേപ്പ് ചക്കാലക്കലിന്റെയും മറിയത്തിന്റെയും മകനായി 1953 ഫെബ്രുവരി 7 നാണ് അദ്ദേ ഹത്തിന്റെ ജനനം. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് തിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. മൈസൂർ സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ 1981 ഏപ്രിൽ രണ്ടിനു വൈദിക ജീവിതം തുട ങ്ങി. റോമിലെ ഉർബൻ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ട റേറ്റ് നേടി. മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിൽ പ്രഫസറും ഡീനുമായിരുന്നു.
1999ലാണ് കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപതയുണ്ടാക്കിയത്. 1999 ഫെബ്രുവരി 7ന് തൻ്റെ 46-ാം ജന്മദിനത്തിലാണ് കണ്ണൂർ ബിഷപ്പായി വർഗീസ് ചക്കാലയ്ക്കൽ സ്ഥാനമേറ്റത്. 2024ൽ രൂപത ശതാഭിഷേകനിറ വിലെത്തിയപ്പോൾ ചക്കാലയ്ക്കൽ പിതാവ് മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെആർഎൽസിബിസി) കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെയും (കെആർഎൽസിസി) പ്രസിഡന്റാണ്.
∙ ഒരു കരസ്പർശത്തിൽ മാഹി ബസലിക്ക
കോഴിക്കോട് രൂപതയെ ശതാബ്ദി വർഷത്തിലേക്ക് നയിച്ച ഇടയനാണ് വർഗീസ് ചക്കാലക്കൽ. 200 ഓളം വീടു കൾ നിർമിച്ചു നൽകുവാനും വിവാഹ ധനസഹായം നൽകി അനേകം പേർക്ക് സാന്ത്വനം ഏകുവാനും അദ്ദേഹത്തിനു കഴിഞ്ഞു. സൈക്കോ സ്പിരിച്വൽ കൗൺസലിങ് സെന്റർ വഴി അനേകം മക്കളെ നേർവഴിയിലേക്ക് തിരിച്ചു. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ഹോം മിഷൻ പദ്ധതി വിഭാവനം ചെയ്തു. വയനാട് പള്ളിക്കുന്നിലും മലപ്പുറത്തും റിട്രീറ്റ് സെന്റർ ആരംഭിച്ചു. മയ്യഴിയിലെ ദേവാലയം ബസിലിക്കയായി ഉയർത്തപ്പെട്ടത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി വർഷത്തിലാണ്. മലബാറിന്റെ പ്രഥമ ബസിലിക്ക സാധ്യമായത് വർഗീസ് പിതാവിലൂടെയാണ്. വയനാട്ടിലെ പള്ളിക്കുന്നിലും ചുണ്ടലിലും രണ്ട് ഹയർസെക്കൻഡറി വിദ്യാലയങ്ങൾ പടുത്തുയർത്തിയത് രൂപതയ്ക്ക് നൽകിയ വലിയ സംഭാവനകൾ ആണ്.
തോൽപ്പെട്ടി ദേവാലയം, മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയം, പുതുതായി നവീകരിച്ച തേജസ് പാക്സ്കമ്യൂണിക്കേഷൻ സെന്റർ, മേരിക്കുന്നിലെ പെയിൻ ആൻഡ് പാലിയേ റ്റീവ് കെയർ സെന്റർ, പെരിന്തൽമണ്ണ ദേവാലയം, മാനന്തവാടിയിൽ പുതിയ ദേവാലയം, മലപ്പുറം പാരിഷ് ഹാൾ, കൽപ്പറ്റ പാരിഷ് ഹാൾ, നവീകരിച്ച കുത്തീഡ്രൽ ദേവാലയവും പാരിഷ് ഹാളും, സിറ്റി സെന്റ് ജോസഫ് പാരിഷ് ഹാൾ, നവജ്യതിസ് സെന്റർ, മഞ്ചേരി, വെസ്റ്റ്ഹിൽ, തൃക്കലങ്ങോട്, കല്ലായി, കാപ്പംകൊള്ളി, മേപ്പാ ടി, പാക്കം, പൊഴുതന, പിലാക്കാവ്, പനമരം, വൈത്തിരി, കൊയിലാണ്ടി ദേവാലയങ്ങൾ, വടകര ദേവാലയം, ബേപ്പൂർ ദേവാലയവും വൈദിക മന്ദിരവും, ചാത്തമംഗലം പാരിഷ് ഹാൾ, സെന്റ് സേവ്യേഴ്സ് കോളജ്, സെന്റ് പോൾസ് മൈനർ സെമിനാരി, മാവൂർ ദേവാലയവും മേടയും, പെരി ന്തൽമണ്ണ ദേവാലയം, അന്ധ വിദ്യാലയം എന്നിവയൊക്കെ പിതാവിന്റെ ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന ചില നേട്ടങ്ങൾ മാത്രമാണ്.