
‘ഏത് ചെകുത്താൻ മത്സരിച്ചാലും വിഷയമല്ല; പിണറായിസവും മരുമോനിസവും നിലമ്പൂരിൽ ചർച്ചയാകും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും നിലമ്പൂരിൽ നടക്കുകയെന്ന് . ഇതിന്റെ നേർചിത്രം നിലമ്പൂരിലെ ഫലത്തിലുണ്ടാകും. ഏത് ചെകുത്താൻ മത്സരിച്ചാലും, ആരു മത്സരിച്ചാലും വിഷയമല്ലെന്നു അൻവർ പറഞ്ഞു. സ്ഥാനാർഥിയെ സംബന്ധിച്ച് പ്രസക്തിയില്ല. ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തി മാത്രമായിരിക്കും സ്ഥാനാർഥിയെന്നും അൻവർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ആത്മവിശ്വാസം മാത്രമേയുള്ളൂ. ജനത്തിന് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. വനമേഖലയായ നിലമ്പൂരിൽ ജനത്തിന് ജീവിക്കാൻ കഴിയുന്നില്ല. കൃഷിനാശവുമുണ്ട്. േകരളത്തിലെ പിണറായിസവും മരുമോനിസവും കുടുംബഭരണവും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. പിണറായിയുടെ കുടുംബം പാർട്ടിയെ കാൽച്ചുവട്ടിലിട്ട് ചവിട്ടി മെതിക്കുന്ന കാഴ്ച കണ്ടുകൊണ്ടിരിക്കുന്നത് സഖാക്കളും തൊഴിലാളികളുമാണ്. ഈ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ടു ചെയ്യാനെത്തുന്നവർ തൊഴിലാളികളായിരിക്കും. അത്ര വാശിയിലാണ് സഖാക്കൾ നിൽക്കുന്നത്. പിണറായിസം എന്നത് വിസ്തരിക്കപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.
പരിപൂർണ പിന്തുണ നൽകും. ഏത് സ്ഥാനാർഥിയായാലും പിന്തുണയ്ക്കും. സ്ഥാനാർഥിയെ യുഡിഎഫ് തീരുമാനിക്കും. സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജനവിധിയുണ്ടാകും. സ്ഥാനാർഥി നിർണയത്തിൽ താനുമായി ആലോചിക്കേണ്ട കാര്യമില്ല. എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണം എവിടെയെത്തിയെന്ന് അൻവർ ചോദിച്ചു. പൂരം കലക്കലിൽ ഒരു അന്വേഷണം ഇതുവരെ പൂർത്തിയായില്ല. അജിത്കുമാർ പൂരം കലക്കി തൃശൂരിൽ ഒരു ബിജെപി എംപിയെ ഉണ്ടാക്കി. സ്വർണക്കടത്തും മാമി തിരോധാനവുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. പ്രോഗ്രസ് കാർഡുമായി പിണറായി വരുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയും. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളെ വെളിപ്പെടുത്തുമെന്നും അൻവർ പറഞ്ഞു.