
ചീമേനി വ്യവസായ പാർക്ക് ഭൂമിക്കായി മുടക്കിയ തുക തിരികെ നൽകണമെന്ന് ഐടി വകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചീമേനി∙ വ്യവസായ പാർക്കിനു ഭൂമി വിട്ടു കൊടുക്കണമെങ്കിൽ ഭൂമിക്കായി ചെലവഴിച്ച തുക നൽകണമെന്ന് ഐടി വകുപ്പ്. വിഎസ് സർക്കാരിന്റെ കാലത്ത് ചീമേനിയിൽ ഐടി പാർക്ക് വരുന്നതിന് വേണ്ടി അനുവദിച്ച 125 ഏക്കർ ഭൂമിയിൽ ചുറ്റുമതിൽ അടക്കം കോടി കണക്കിന് രൂപയുടെ നിർമാണമാണ് ഐടി വകുപ്പ് നടത്തിയത്.എന്നാൽ ഐടി വകുപ്പ് പിന്നീട് സ്വീകരിച്ച നയം മൂലം ചീമേനിയിലെ ഐടി പാർക്ക് നിർമാണം അവർ ഒഴിവാക്കി.
പിന്നീട് ആർക്കും വേണ്ടതെ കിടന്ന ഈ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി എം.രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ നൽകിയ പ്രപ്പോസൽ വലിയ രീതിയിൽ നടപടിക്രമങ്ങളിലേക്ക് മുന്നോട്ട് പോകവേയാണ് ഭൂമി കൈമാറ്റത്തിൽ തട്ടി പദ്ധതി പാതിവഴിയിൽ നിൽക്കുന്നത്. ഭൂമി ഏറ്റെടുക്കുന്ന നടപടിയുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്ന വേളയിൽ ആദ്യം ആവശ്യപ്പെട്ട തുകയേക്കാൾ കൂടുതൽ തുക ഐടി വകുപ്പ് ഇപ്പോൾ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇതോടെ ഭൂമി കൈമാറ്റം സംബന്ധിച്ച നടപടി പാതിവഴിയിൽ നിൽക്കുകയാണ്.