
വയനാട് ജില്ലയിൽ ഇന്ന് (25-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂടിക്കാഴ്ച ജൂൺ 2ന്
മാനന്തവാടി ∙ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്കും തരിയോട് പകൽവീട് കമ്യൂണിറ്റി റീഹാബിലിലേക്കും സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫിസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നഴ്സ് തസ്കകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 2ന് 10ന് ജില്ലാ ആശുപത്രിയിലെ സ്കിൽ ലാബിൽ. 04935 240390.
കൂടിക്കാഴ്ച 29ന്
എടപ്പെട്ടി ∙ ഗവ. എൽപി സ്കൂളിൽ പാർട് ടൈം ജൂനിയർ അറബിക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 11ന്. 9447544645.
കൂടിക്കാഴ്ച 28ന്
ബത്തേരി∙ ഗവ.സർവജന സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള നോൺ വൊക്കേഷനൽ ഇംഗ്ലിഷ് സീനിയർ, നോൺ വോക്കേഷനൽ ബയോളജി സീനിയർ, വൊക്കേഷനൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, വൊക്കേഷനൽ ക്ലോത്തിങ് ആൻഡ് എംബ്രോയ്ഡറി, വൊക്കേഷനൽ അഗ്രിക്കൾചർ എന്നീ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 28ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ബത്തേരി∙ ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള സംസ്കൃതം ,ഫിസിക്സ്, ഇംഗ്ലിഷ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 28ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ, 9447887798
ബത്തേരി ∙ ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ സീനിയർ ബയോളജി(എൻവിടി), സീനിയർ ഇംഗ്ലീഷ്(എൻവിടി), ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വൊക്കേഷനൽ ടീച്ചർ, ക്ലോത്തിങ് ആൻഡ് എംബ്രോയിഡറി വൊക്കേഷനൽ ടീച്ചർ, അഗ്രികൾച്ചർ വൊക്കേഷനൽ ടീച്ചർ നിയമനത്തിനുള്ള കൂടിക്കാഴ്ച 28ന് രാവിലെ 10.30ന്. 9946 601665.
കൂടിക്കാഴ്ച 27ന്
പടിഞ്ഞാറത്തറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി സീനിയർ, സോഷ്യോളജി സീനിയർ, ഇംഗ്ലിഷ് സീനിയർ, ഇക്കണോമിക്സ് ജൂനിയർ, ഹിസ്റ്ററി ജൂനിയർ, സുവോളജി ജൂനിയർ, പൊളിറ്റിക്കൽ സയൻസ് ജൂനിയർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് രാവിലെ 10ന്.
എടത്തന ∙ ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്, ഇക്കണോമിക്സ്, (ജൂനിയർ) മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് രാവിലെ 10.30 ന്. 9495856972.
കുഞ്ഞോം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലിഷ്(ജൂനിയർ), മലയാളം(ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 27 ന് രാവിലെ 10 ന്.
കൽപറ്റ ∙ ബത്തേരി, കൽപറ്റ പട്ടികവർഗ വികസന ഓഫിസിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകൾ, മോഡൽ റസിഡൻഷൽ സ്കൂളുകളിലേക്ക് കുക്ക്, ആയ, വാച്ച്മാൻ തസ്തികകളിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് രാവിലെ 10ന് ബത്തേരി മിനി സിവിൽ സ്റ്റേഷനിലും കൽപറ്റ ഐടിഡിപി ഓഫിസിലും നടക്കും. 04936 202232, 04936 221074.
അഡ്മിഷൻ
കരണി ∙ സഹകരണ പരിശീലന കേന്ദ്രത്തിൽ ജെഡിസി ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 29ന് രാവിലെ 10ന്. എസ്എസ്എൽസി പാസായ പട്ടികവിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം. 9744737513.