
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചിയ സീഡ്സ്. ദഹന ശേഷി വർധിപ്പിക്കുക, ഹൃദയത്തിന്റെ ആരോഗ്യം, ഭാരം നിയന്ത്രിക്കുക തുടങ്ങി പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട് ഇതിന്. അതുകൊണ്ട് തന്നെ ഇന്ന് ചിയ സീഡ്സിന് ഡിമാൻഡും കൂടുതലാണ്. ഡിമാൻഡ് കൂടുതലായതുകൊണ്ട് തന്നെ വിലയിലും മുൻപന്തിയിലാണ് ചിയ സീഡ്സുള്ളത്.
ചിയ സീഡ് കടയിൽ നിന്നും വാങ്ങുമ്പോൾ കേടുവന്നത് വാങ്ങിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകുതിയിൽ മുറിച്ചതോ പിളർന്നതോ ആയവ ചെടിയുടെ വളർച്ചയെ തടയുന്നു.
ചിയ സീഡുകൾ ചട്ടിയിൽ വളർത്തേണ്ടതില്ല. ഒരു പാത്രമോ അല്ലെങ്കിൽ ജാറോ തന്നെ ധാരാളമാണ്. നല്ല രീതിയിൽ ഈർപ്പം ലഭിക്കുന്ന മൂടിയുള്ള പാത്രങ്ങൾ തിരഞ്ഞെടുക്കാം.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചിയ സീഡ്സ്. അതിനാൽ തന്നെ ഇതിന് ഡിമാൻഡും വളരെ കൂടുതലാണ്. ചിയ സീഡിന്റെ മൈക്രോഗ്രീൻസ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് അറിയാം.
പാത്രത്തിനുള്ളിലേക്ക് ടിഷ്യൂ അല്ലെങ്കിൽ മൈക്രോഫൈബർ തുണി ഇട്ടുകൊടുക്കാം. ഇത് വെള്ളത്തെ എളുപ്പത്തിൽ വലിച്ചെടുക്കാനും ദീർഘ നേരത്തേക്ക് ഈർപ്പത്തെ നിലനിർത്താനും സഹായിക്കുന്നു.
നനവുള്ള തുണിയിലേക്ക് ഒരു ടേബിൾസ്പൂൺ ചിയ സീഡ്സ് ഇട്ടുകൊടുക്കാം. ചിയ സീഡ്സ് ഇടുമ്പോൾ അത് തുണിയിൽ തന്നെ തങ്ങി നിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
പാത്രത്തിനുള്ളിലെ തുണിയിൽ ചിയ സീഡ്സ് സ്റ്റിക് ആയെന്ന് ഉറപ്പായതിന് ശേഷം പാത്രം അടച്ചുസൂക്ഷിക്കാം. തുണിയിൽ ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ആവശ്യമായ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ ചിയ സീഡ്സിൽ പൂപ്പൽ ഉണ്ടാവുകയോ അല്ലെങ്കിൽ അവ നശിച്ചുപോകാനും കാരണമാകുന്നു.
10 ദിവസം കഴിയുമ്പോൾ ഇലയും തണ്ടും വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. നല്ല വളർച്ചയ്ക്ക് കുറച്ചുദിവസം കൂടെ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കേണ്ടതുണ്ട്.
20 ദിവസം കഴിയുമ്പോൾ ചിയ സീഡ്സിന്റെ മൈക്രോഗ്രീൻസ് പാകമാവുകയും ചരിയാൻ തുടങ്ങുകയും ചെയ്യും. അങ്ങനെ വരുമ്പോൾ മാത്രം ഇത് മുറിച്ചെടുക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]