
ചെന്നൈ: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദനയെടുത്ത് ഡ്രൈവർ കുഴഞ്ഞു വീണു, നിയന്ത്രണം വിട്ട ബസ് ഒറ്റക്കൈ കൊണ്ട് ബ്രേക്കിട്ട് യാത്രക്കാർക്ക് രക്ഷകനായി കണ്ടക്ടർ. തമിഴ്നാട്ടിലെ പഴനി പുതുക്കോട്ടയിലാണ് കണ്ടക്ടറുടെ മനസാന്നിധ്യം വലിയ ദുരന്തം ഒഴിവാക്കിയത്. പളനിയില്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് തമിഴ്നാട് സ്വദേശി പ്രഭു കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഡ്രൈവർക്ക് ഹൃദയാഘാതം വന്നതോടെ കണ്ടക്ടര്‍ വിമൽ കൃത്യസമയത്ത് ഇടപെടുകയായിരുന്നു. ഒറ്റ കൈ എത്തിച്ച് ബസ് ബ്രേക്ക് ചെയ്ത് വലിയ അപകടം കണ്ടക്ടർ ഒഴിവാക്കുകയായിരുന്നു.
പഴനി ബസ്സ്റ്റാൻഡിൽനിന്ന് പുതുക്കോട്ടയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിൽ ഇന്നലെയാണ് സംഭവം. ബസ് കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവർ പ്രഭുവിന് ഹൃദയാഘാതം വന്നത്. പെട്ടെന്ന് നെഞ്ചില്‍ പിടിക്കുകയും പിന്നാലെ പ്രഭു ബോധംകെട്ടു വീഴുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറച്ച് ഉടന്‍ തന്നെ ബസ് റോഡരികില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഗിയര്‍ബോക്സിലേക്ക് കമഴ്ന്ന് വീണു. സംഭവത്തിന്റ ഓണ്‍ ബോഡ് ക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ബസ് പാളിയതോടെയാണ് യാത്രക്കാർ ശ്രദ്ധിക്കുന്നത്. ഉടനെ തന്നെ കണ്ടക്ടർ വിമൽ മുന്നിലേക്ക് ഓടിയെത്തി കൈ എത്തിച്ച് ബ്രേക്ക് അമർത്തുകയായിരുന്നു. ഇതോടെ ബസ് നിന്നു. കണ്ടക്ടറും ചില യാത്രക്കാരും ചേര്‍ന്ന് ഉടനെ തന്നെ പ്രഭുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പഴനി പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]