ഒരിടവേളയ്ക്കു ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ചുങ്കം ആയുധമാക്കി ഭീഷണിയുടെ ഭാഷ പുറത്തെടുത്തതോടെ, രാജ്യാന്തര-ആഭ്യന്തരതലങ്ങളിൽ സ്വർണവില കുതിപ്പ് തുടങ്ങി. സ്വർണത്തിന് പുത്തനൂർജ്ജമായത്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ ട്രംപിന്റെ പ്രഖ്യാപനം വന്നശേഷം മാത്രം രാജ്യാന്തര വില ഔൺസിന് ഒറ്റയടിക്ക് 60 ഡോളറോളം വർധിച്ചിരുന്നു.

നിലവിൽ 60 ഡോളർ ഉയർന്ന് 3,357 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം. ചുങ്കപ്പേടി വീണ്ടും ഉയരുന്നത് രാജ്യാന്തര സമ്പദ്‍വ്യവസ്ഥയിൽ ആശങ്കകൾ സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന െപരുമ കിട്ടുന്നതാണ് വിലക്കുതിപ്പിന് കാരണമായത്. കേരളത്തിൽ ഗ്രാം വില ഇന്ന് 50 രൂപ ഉയർന്ന് 8,990 രൂപയിലെത്തി. 400 രൂപ വർധിച്ച് 71,920 രൂപയായി. 72,000 രൂപയിലേക്ക് 80 രൂപയുടെ അകലം. ചില കടകളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 7,375 രൂപയായപ്പോൾ മറ്റു ചില കടകളിൽ വില 40 രൂപ വർധിച്ച് 7,410 രൂപയാണ്. വെള്ളിവിലയിൽ മാറ്റമില്ല: ഗ്രാമിന് 110-111 രൂപ നിലവാരത്തിലാണ് വ്യാപാരം.

യുഎസിൽ വൻ നികുതി പരിഷ്കാരങ്ങൾക്ക് വഴിതുറക്കുന്ന ട്രംപിന്റെ ‘വൺ ബിഗ്, ബ്യൂട്ടിഫുൾ ടാക്സ് നിയമം’ പാസായതും സ്വർണത്തിന് അനുകൂലമാണ്. കാരണം, യുഎസിന്റെ നിലവിൽ തന്നെ അതിഭീമമായ കടബാധ്യതയിലേക്ക് 4 ട്രില്യൻ ഡോളർ കൂടി (ഏകദേശം 344 ലക്ഷം കോടി രൂപ) കൂടി കൂട്ടിച്ചേർക്കാൻ ഇടയാക്കുന്നതാണ് ഈ നിയമം. ഫലത്തിൽ, കൂടുതൽ കടക്കെണിയിലാവുകയാണ് യുഎസ്. ഇത്, ആ രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കും. നിക്ഷേപകരുടെ ആത്മവിശ്വാസം കുറയും. അവർ സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റും; വിലയും കൂടും. എന്തുകൊണ്ടാണ് ട്രംപ് യൂറോപ്യൻ യൂണിയനും ആപ്പിളിനുമെതിരെ തിരിഞ്ഞത്? .

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala Gold Price: Gold Rate Rises in Kerala, Trump’s Tariffs Send Gold Price Soaring in Kerala and Globally