
ശക്തമായ മഴയും കാറ്റും; തിരുവല്ല മേഖലയിൽ വ്യാപക നാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവല്ല ∙ ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും തിരുവല്ല മേഖലയിൽ വ്യാപക നാശം.വൈകിട്ട് അഞ്ചരയോടെ മഴയ്ക്കൊപ്പം വീശി അടിച്ച കാറ്റാണു നാശം വിതച്ചത്. പെരിങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പുത്തൻപുരയിൽ ഓമനക്കുട്ടന്റെ നിർമാണം നടക്കുന്ന വീടിനു മുകളിലേക്ക് ആഞ്ഞിലിമരവും പുളിമരവും വീണു. ഇതേ തുടർന്ന് വീടിന്റെ ഒരു ഭാഗവും പിൻവശത്തെ താൽക്കാലിക താമസ സ്ഥലവും തകർന്നു.സമീപത്തെ പുരയിടത്തിലെ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു.തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ നെടുമ്പ്രത്ത് വാളകത്തിൽ പാലത്തിനു സമീപം റോഡിൽ മരം വീണ് വൈദ്യുതതൂൺ ഒടിഞ്ഞു വീണു. തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് പുനഃസ്ഥാപിച്ചത്.
തുകലശ്ശേരി യോഗക്ഷേമ സ്കൂളിന് സമീപം സമീപ പുരയിടത്തിൽ നിന്നിരുന്ന മരം റോഡിലേക്ക് വീണു. പെരിങ്ങര ചോളമൺമന ട്രാൻസ്ഫോമറിന് സമീപം പുരയിടത്തിൽ നിന്നിരുന്ന മരമാണിത്. മരം നാട്ടുകാർ ചേർന്ന് വെട്ടിമാറ്റി.സൈക്കിൾ മുക്കിലെ ജലവിഭവ വകുപ്പിന്റെ പമ്പ് ഹൗസിനു മുകളിലേക്കു പുളിമരം വീണു കെട്ടിടം ഭാഗികമായി തകർന്നു. പല ഭാഗങ്ങളിലായി മരങ്ങൾ വീണു വൈദ്യുതലൈൻ പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി മണിപ്പുഴ സെക്ഷഷൻ പരിധിയിൽ വൈദ്യുതി നിലച്ചു. രാത്രി ഏറെ വൈകിയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.