
ഫാള്ക്സ് സീഡിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്.
ഫ്ളാക്സ് സീഡിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
ചെറുതാണെങ്കിലും ധാരാളം പോഷകഗുണങ്ങൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. നാരുകളും ലിഗ്നാനുകളും കൊണ്ട് സമ്പുഷ്ടമായ ഫാള്ക്സ് സീഡ് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്.
ആൽഫ-ലിനോലെനിക് ആസിഡ് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഒരു ടേബിൾ സ്പൂൺ ഫ്ളാക്സ് സീഡിലും ഏകദേശം 1 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ വയറു നിറയുന്നതിനും, ഊർജ്ജസ്വലതയ്ക്കും പ്രോട്ടീൻ അത്യാവശ്യമാണ്.
സസ്യാധിഷ്ഠിത ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡിന്റെ (ALA) മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് നിർണായകമാണ്.
വൻകുടൽ, ചർമ്മം, രക്തം, ശ്വാസകോശ അർബുദങ്ങൾ എന്നിവയിൽ നിന്നും ഫ്ളാക്സ് സീഡുകൾ സംരക്ഷിക്കും.
ഫ്ളാക്സ് സീഡുകളുടെ ഗുണങ്ങളിൽ ഒന്ന് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായകമാണ്. ഫ്ളാക്സ് സീഡ് ഓയിൽ ദിവസവും കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഫ്ളാക്സ് സീഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]