
ചാർജ് ചെയ്തിരുന്ന മൊബൈൽ പൊട്ടിത്തെറിച്ചു, നിയന്ത്രണംവിട്ട കാർ കല്ലിലേക്ക് ഇടിച്ചുകയറി; നാലംഗ കുടുംബത്തിന് പരുക്ക്
തിരുവനന്തപുരം∙ ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിന് പരുക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംക്ഷനിലാണ് അപകടം. പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ.
യാത്രക്കിടയിൽ ചാർജ് ചെയ്യുകയായിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാർ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റൻ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തിൽ പരുക്കേറ്റ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴക്കൂട്ടം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]