
ഡോ.പി.സി.ഈശോ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം റിട്ട. പ്രഫസർ ഡോ. പി.സി.ഈശോ (82) അന്തരിച്ചു. കോഴിക്കാട് മെഡിക്കൽ കോളജിൽ 1970 ൽ ട്യൂട്ടറായി അധ്യാപന രംഗത്ത് പ്രവേശിച്ച അദ്ദേഹം പ്രഫസറായി 1998 ൽ വിരമിച്ചു. കാലിക്കറ്റ് യൂണിവഴ്സിറ്റി ഡീൻ ഫാക്കൽറ്റി ഓഫ് മെഡിസിൻ ആയി പ്രവർത്തിച്ചു. ക്ലിനിക്കൽ മെഡിസിനിലെ വൈഭവത്തിന് കോഴിക്കോട് ഐഎംഎ ബെസ്റ്റ് ഡോക്ടർ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഗോൾഡ് മെഡലോടെ എംബിബിഎസ് ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് എംഡി പാസ്സായത്. വിരമിച്ച ശേഷം കോഴിക്കോട് പിവിഎസ്, ആസ്റ്റർ മിംസ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു.
ഭാര്യ : മറിയാമ്മ വർഗ്ഗീസ്. മക്കൾ. ജെയിംസ് പി. ഈശോ, സൂസൻ പി.ഈശോ.