
ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓസ്ട്രിയൻ ബൈക്ക് കമ്പനിയായ കെടിഎമിനെ ഏറ്റെടുക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ്. 7,765 കോടി രൂപയുടേതാകും ഇടപാട്. നിലവിൽ കെടിഎം എജിയിൽ 37.5 ശതമാനം ഓഹരി പങ്കാളിത്തം പുണെ ആസ്ഥാനമായ ബജാജിനുണ്ട്. ബജാജിന്റെ സബ്സിഡിയറി കമ്പനിയായ ബജാജ് ഓട്ടോ ഇന്റർനാഷനൽ ബിവി മുഖേനയാണ് കെടിഎമിന്റെ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കുന്നത്.
ഇടപാട് പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ കെടിഎം ബൈക്കുകളുടെ ഉൽപാദനവും 80 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും സജീവമാക്കുമെന്ന് ബജാജ് പറഞ്ഞു. ആഗോള പ്രീമിയം ബൈക്ക് വിപണിയിൽ ഇതോടെ ബജാജിന് മേൽക്കൈ ലഭിക്കുമെന്ന് കരുതുന്നു. കടക്കെണിയിലായ കെടിഎം ഓസ്ട്രിയൻ കോടതി നിർദേശത്തെ തുടർന്ന് ബിസിനസ് പുനഃസംഘടിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് രക്ഷാകരവുമായി ബജാജ് എത്തുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Bajaj Auto is set to acquire KTM for ₹7,765 crore, significantly increasing its stake and global presence in the premium motorcycle market. This acquisition will boost KTM’s production and export capabilities, solidifying Bajaj’s dominance.
mo-auto-bajajmotors 66ju28k7idcrlidk551o4o9gtd mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-auto-ktm