
‘വിള്ളൽ ഉണ്ടായിടത്തൊക്കെ പോയി മന്ത്രി റീൽസ് ഇടട്ടെ, നാണക്കേട് മറയ്ക്കാന്‍ എന്തൊക്കെയോ പറയുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അന്‍പതോളം ഇടങ്ങളില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ദേശീയപാത നിര്‍മാണവുമായി സംസ്ഥാനസര്‍ക്കാരിനു യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോള്‍ പറയുന്നു. കൂരിയാട് മാത്രമല്ല തിരുവനന്തപുരത്തും കൊല്ലത്തും ഉള്‍പ്പെടെ പലയിടത്തും ദേശീയപാതയില്‍ വിള്ളല്‍ വീണിട്ടുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റീല്‍സ് ഇടട്ടെ. അതൊക്കെ കേരളത്തിലെ ജനങ്ങള്‍ കാണട്ടെ. നാണക്കേട് മറയ്ക്കാന്‍ വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണെന്നും സതീശൻ പറഞ്ഞു.
പാലാരിവട്ടം പാലത്തിനു അപാകതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ വിജിലന്‍സ് കേസ് എടുത്ത സര്‍ക്കാരിന് ഇപ്പോള്‍ കേന്ദ്രത്തിന് എതിരെ ഒരു കേസും എടുക്കാന്‍ താല്പര്യമില്ല. വിള്ളല്‍ അടച്ചാല്‍ മതിയെന്നാണ് പറയുന്നത്. വലിയ മഴ വരാനിരിക്കുകയാണ്. വലിയ വിള്ളലും കാണാനിരിക്കുന്നേയുള്ളുവെന്നും സതീശന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ നോക്കിയതു പോലെയാണ് കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് പദ്ധതി നടപ്പാക്കിയെന്നു വരുത്തി എട്ടുകാലി മമ്മൂഞ്ഞാകാന്‍ ശ്രമിച്ചതാണ്. അതുപക്ഷേ നാലാം വാര്‍ഷികത്തില്‍ പൊളിഞ്ഞു താഴെ വീണു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് ഉപയോഗപ്പെടുത്തിയതു കൊണ്ടാണ് നല്ല വില കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും സതീശന് പറഞ്ഞു.