
ഷൊർണൂർ–നിലമ്പൂർ പാതയിൽ കോട്ടയം എക്സ്പ്രസ് ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ ഉടനില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിന്തൽമണ്ണ ∙ ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിൽ കോട്ടയം എക്സ്പ്രസ് ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ ഉടനില്ല. കോവിഡ് കാലത്തിന് മുൻപ് പാതയിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം കോട്ടയം എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നതാണ്. അതേസമയം ട്രെയിൻ ഷൊർണൂർ പിന്നിട്ടാൽ പഴയ സ്റ്റോപ്പുകളെല്ലാം പുന:സ്ഥാപിച്ചിട്ടുണ്ട്.
പാതയിലെ വൈദ്യുതീകരണം പൂർത്തിയാക്കിയതിനാൽ ട്രെയിനുകളുടെ വേഗം വർധിക്കുകയും സമയം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. മേലാറ്റൂരിലെയും കുലുക്കല്ലൂരിലെയും പുതിയ ക്രോസിങ് സ്റ്റേഷനുകൾ കമ്മിഷൻ ചെയ്ത ശേഷം കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാമെന്നാണ് അധികൃതരുടെ നിലപാട്. ഇവ പൂർത്തിയാകാൻ ഇനിയും ഒരു വർഷത്തോളമെടുക്കും.
എറണാകുളം– ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള പദ്ധതി മാത്രമാണ് ഇതിന് മുൻപ് പ്രതീക്ഷിക്കാവുന്നത്. കഴിഞ്ഞ 15 ന് പാലക്കാട് ഡിവിഷനിൽ മേഖലയിലെ എംപിമാരുടെ യോഗം ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു. യാത്രക്കാർ ഏറെ പ്രതീക്ഷ പുലർത്തിയെങ്കിലും ബന്ധപ്പെട്ട ജനപ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തതേയില്ല. അതു കൊണ്ട് തന്നെ കാര്യമായ പരാതികളോ ചർച്ചകളോ ഉണ്ടായില്ല.