
നെല്ലിപൊയിൽ : നെല്ലിപൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.താമരശേരി രൂപതാധ്യക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോർജ്ജ് കറുകമാലിൽ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ജയ്മോള്‍ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കോപ്പറേറ്റ് മാനേജർ ഫാ. വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ സൂസൻ വർഗീസ്, പി.ടി.എ പ്രസിഡന്റ് വിൽസൺ തറപ്പേൽ, എം.പി.ടി.എ പ്രസിഡന്റ് സുനില സണ്ണി, നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ദേവാലയ ട്രസ്റ്റി ഔസേപ്പച്ചൻ ആലവേലിൽ, സ്കൂൾ ലീഡർ റിൻസ് ജോബിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യോഗത്തിന് ഹെഡ്മാസ്റ്റർ ബിനു ജോസ് നന്ദി അർപ്പിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]