
കിഫ്ബിയുടെ ‘നോട്ട’ത്തിൽ ഒന്നാന്തരം റോഡ്; മണ്ണൂർ വഴി ഇരിക്കൂറിലേക്കുള്ള റോഡ് പൂർത്തിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടന്നൂർ∙ മണ്ണൂർ വഴി ഇരിക്കൂറിലേക്കുള്ള റോഡിനു ശാപമോക്ഷമാകുന്നു. ഒരു ഭാഗം പുഴയെടുത്തു തകർന്ന റോഡിന്റെ പുനർനിർമാണം ഏറെക്കുറെ പൂർത്തിയായി. ടാറിങ് പൂർണമായും കഴിഞ്ഞു. 6 വർഷമായുള്ള മണ്ണൂർ നിവാസികളുടെ ദുരിത യാത്രയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്.പുനർനിർമിച്ച റോഡിന്റെ ഗുണനിലവാര പരിശോധന കഴിഞ്ഞ ദിവസം കിഫ്ബി നടത്തി. അഞ്ചിടങ്ങളാണു പരിശോധിച്ചത്. കിഫ്ബി നിഷ്കർഷിച്ചതിനെക്കാൾ ഗുണനിലവാരം റോഡിനുണ്ടെന്നാണു കണ്ടെത്തൽ.
റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നതും പുഴയോരത്തെ കോൺക്രീറ്റ് സംരക്ഷണഭിത്തി പുഴയിൽ പതിച്ചതും ഇഴഞ്ഞുനീങ്ങിയ റോഡ് നിർമാണവും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പുഴയോരത്തു തകർന്ന റോഡ് കെട്ടിയുയർത്തി പൂർവസ്ഥിതിയിലാക്കാൻ ചെലവഴിച്ചതു കോടികളാണ്.കഴിഞ്ഞ പ്രളയത്തിൽ റോഡ് വലിയൊരു ഭാഗം പുഴയിലേക്കു വീണ്ടും ഇടിഞ്ഞതോടെ കോടികൾ പാഴായി. പുതിയ റോഡ് നിർമിക്കുന്നതിനെക്കാൾ തുക ചെലവഴിച്ചാണ് തകർന്ന ഭാഗത്ത് ഇപ്പോൾ പുനർനിർമാണം നടത്തിയിരിക്കുന്നത്.