
പത്തനംതിട്ട ജില്ലയിൽ ഇന്ന് (23-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അധ്യാപക ഒഴിവ്
മാരൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, കണക്ക്, ഇക്കണോമിക്സ്, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ കൂടിക്കാഴ്ചയ്ക്കായി 27ന് രാവിലെ 10.30ന് സ്കൂൾ എത്തണം.
പന്തളം ∙ എൻഎസ്എസ് കോളജിൽ 2025-2026 അധ്യയനവർഷത്തേക്ക് വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി കോളജ് ഓഫിസിൽ അഭിമുഖം നടത്തും.26ന് 9 മുതൽ മലയാളം, ഹിന്ദി, കായികം, ഒന്ന് മുതൽ പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം. 27ന് 9 മുതൽ ബോട്ടണി, സുവോളജി, ഒന്ന് മുതൽ ജ്യോഗ്രഫി, ജിയോളജി. 29ന് 9 മുതൽ കെമിസ്ട്രി, ബയോകെമിസ്ട്രി, ഒന്ന് മുതൽ ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ് എന്നിങ്ങനെയാണ് സമയക്രമം. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഗെസ്റ്റ് അധ്യാപക പാനൽ റജിസ്ട്രേഷൻ നടത്തിയിട്ടുള്ളവരായിരിക്കണം.യുജിസി റഗുലേഷൻ 2018 പ്രകാരം യോഗ്യത നേടിയവർക്ക് മുൻഗണന. എൻഇടി/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും.ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അതിഥി അധ്യാപക പാനൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
വൈദ്യുതിമുടക്കം
∙കുമ്പഴ സെക്ഷന്റെ പരിധിയിൽ വരുന്ന മൈലപ്ര പഞ്ചായത്ത്പടി, കളീക്കൽപടി, വഞ്ചിപ്പാറ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ കുളത്തുങ്കൽകവല, മുറ്റത്തുമാവ്, നൂറോമ്മാവ്, പരിയാരം ശ്രീകൃഷ്ണ ക്ഷേത്രം, ചേക്കേക്കടവ്, കടമാൻകുളം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ദന്തപരിശോധന ക്യാംപ്
തിരുവല്ല ∙ വൈഡബ്ല്യുസിഎയിൽ നടത്തിയ സൗജന്യ ദന്തപരിശോധന ക്യാംപ് വൈഡബ്ല്യൂസിഎ വൈസ് പ്രസിഡന്റ് ഷിബി ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ഡോ.രേണു മാത്യുവിന്റെ നേതൃത്വത്തിൽ 8ഡോക്ടർമാർ അടങ്ങിയ സംഘമാണ് ക്യാംപ് നയിച്ചത്. ഡോ.ആൻ കുര്യൻ, ഡോ.ഗീതാഞ്ജലി ജോൺസൺ, ഡോ.വർഷ പ്രഭു എന്നിവർ ക്ലാസ് നയിച്ചു.