
പാതയിടിഞ്ഞതിൽ കൂടുതൽ നടപടിക്ക് സാധ്യത; അടിയന്തര യോഗം വിളിച്ച് നിതിൻ ഗഡ്കരി, റിപ്പോർട്ട് ആവശ്യപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ കേരളത്തിലെ ദേശീയപാതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് കേന്ദ്രമന്ത്രി . ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് വിവരം. കരാർ കമ്പനികൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
ദേശീയപാതയുടെ നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നലെ പറഞ്ഞിരുന്നു. മലപ്പുറത്തടക്കം ഉണ്ടായ വിഷയത്തിന്റെ കാരണങ്ങൾ പഠിക്കാൻ ഉന്നതതല വിദഗ്ധ സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചിരുന്നു. മലപ്പുറത്തെ ബിജെപി നേതൃത്വത്തിനൊപ്പം ഡൽഹിയിലെത്തി, കേന്ദ്രമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താനാണ് സംസ്ഥാന ബിജെപി ഘടകത്തിന്റെ തീരുമാനം.