
മലപ്പുറം: പരപ്പനങ്ങാടി കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി നാല് സെൻ്റിൽ താമസിക്കുന്ന തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് ഫൈബർ വള്ളവും ആനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റുബിയാൻ ഫൈബർ വള്ളവുമാണ് കൂട്ടിയിടിച്ചത്. മത്സ്യത്തിനായി വലയിടുന്നതിനിടെ നിയന്ത്രണം വിട്ട ഇത്തിഹാദ്, റുബിയാൻ വള്ളത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നവാസ് വള്ളത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസിനെ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]