
സൗഹൃദവും സാന്ത്വനവുമായി മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാങ്കുളം ∙ സെന്റ് മേരീസ് ഹൈസ്കൂൾ 1995 ബാച്ചിന്റെ പൂർവ വിദ്യാർഥി കുടുംബ സമ്മേളനം സൗഹൃദത്തിന് ഒപ്പം സാന്ത്വനവുമായി. സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയതിന്റെ മുപ്പതാം വാർഷികത്തിൽ സംഘടിപ്പിച്ച സമ്മേളനം മുൻ ഹെഡ്മാസ്റ്റർ പി. ജെ. ലൂക്കോസ് ഉദ്ഘാടനം ചെയ്തു. അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. സെബിൻ എസ്. കൊട്ടാരം അധ്യക്ഷത വഹിച്ചു.
സിസ്റ്റർ സജീവ, കെ.ജെ.സാജു, ദീപ ജോൺ, സീമ ബിനോയ്, സീമ സോണി, റോമീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു. സൗഹൃദത്തിനൊപ്പം രണ്ടു കൂട്ടുകാരുടെ ഭവന നിർമ്മാണത്തിനും മറ്റൊരാളുടെ ജീവിത പങ്കാളിയുടെ ചികിത്സക്കും സഹായങ്ങൾ ചെയ്തുകൊണ്ടായിരുന്നു സമ്മേളനം സമാപിച്ചത്.