
തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം: മേരിമാതാ കോളജിന് മികച്ച നേട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ കണ്ണൂർ സർവ്വകലാശാലയിലെ അവസാന വർഷ ഗണിത ശാസ്ത്ര ബിരുദ പരീക്ഷയിൽ മേരിമാതാ കോളജിലെ ഗണിതശാസ്ത്ര വിഭാഗം 82.35 വിജയശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. 94.41 (A+) ശതമാനം മാർക്കോടുകൂടി ചന്ദന കൃഷ്ണ മികച്ച സ്ഥാനം നേടി. വയനാട്ടിലെ ഏറ്റവും ഉയർന്ന നാക് ഗ്രേഡ് (A+) ഉള്ള എയ്ഡഡ് കോളജ് ആണ് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജ്.