
ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തും, മുതലകൾക്ക് ഭക്ഷിക്കാനായി വലിച്ചെറിയും: ‘മരണത്തിന്റെ ഡോക്ടർ’ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ടാക്സി ഡ്രൈവർമാരെ മുതലകൾക്ക് ഭക്ഷിക്കാനായി വലിച്ചെറിയും, കൊലപ്പെടുത്തിയത് 50 പേരെ; ‘മരണത്തിന്റെ ഡോക്ടർ’ എന്നറിയപ്പെടുന്ന ഡോ.ദേവേന്ദർ ശർമ പൊലീസ് പിടിയിലായി. രണ്ടു വർഷം മുൻപ് പരോളിലിറങ്ങി മുങ്ങിയ ശർമ രാജസ്ഥാനിലെ ആശ്രമത്തിൽ പുരോഹിതനെന്ന വ്യാജേന ഒളിവിൽ കഴിയുമ്പോഴാണ് പിടിയിലായത്. 2004ൽ അറസ്റ്റിലായ ശര്‍മയ്ക്ക് 2023 ജൂണിലാണ് പരോൾ ലഭിച്ചത്.
ആയുർവേദിക് മെഡിസിൻ ആൻഡ് സർജറിയിയിൽ ബാച്ചിലർ ഡിഗ്രിയുള്ള (ബിഎഎംഎസ്) ശർമ യുപിയിലെ അലിഗഡ് സ്വദേശിയാണ്. 11 വർഷം രാജസ്ഥാനിൽ ക്ലിനിക് നടത്തി. 1995ൽ വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചു. പിന്നീട് ഡോ. അമിത്തുമായി ചേർന്ന് അനധികൃത കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. ലക്ഷങ്ങളാണ് രോഗികളിൽനിന്ന് ഈടാക്കിയിരുന്നത്. കിഡ്നി റാക്കറ്റിനെ 2004ൽ പൊലീസ് പിടികൂടി.
ഇതേ കാലയളവിലാണ് ശർമ ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തുന്നതും. ശരീരം മുതലകൾക്ക് ഭക്ഷിക്കാനായി നൽകും. മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ചു വിൽക്കും. 21 കൊലപാതക കേസുകളിൽ ശർമയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഒരു കൊലപാതക കേസിൽ വധശിക്ഷയും ലഭിച്ചു. 2020ൽ പരോളിലിറങ്ങി മുങ്ങി. പിന്നീട് 7 മാസത്തിനുശേഷം പിടിയിലായി. 2023ൽ പരോൾ ലഭിച്ചപ്പോൾ വീണ്ടും മുങ്ങുകയായിരുന്നു.