
ദലിത് യുവതിയുടെ കേസ് ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് അന്വേഷിക്കണം; ദക്ഷിണ മേഖല ഐജിക്ക് ശുപാർശ നൽകി
തിരുവനന്തപുരം∙ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിയെ മാലമോഷണക്കുറ്റം ആരോപിച്ച് മണിക്കൂറുകളോളം അന്യായമായി തടങ്കലില്‍ വച്ച് മാനസികമായി പീഡിപ്പിച്ച സംഭവം തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍.
ദക്ഷിണ മേഖല ഐജിക്കാണ് കമ്മിഷണര്‍ ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. മനുഷ്യാവകാശ കമ്മിഷന് വിഷയത്തില്‍ ഇടപെട്ട് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. അന്വേഷണം കഴിയുന്നതുവരെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ലെന്നാണു സൂചന.
സംഭവത്തില്‍ എസ്ഐ പ്രസാദിനെയും എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
മാല മോഷണം സംബന്ധിച്ച് പരാതി നല്കിയ ഓമന ഡാനിയേല്‍ എന്ന സ്ത്രീക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിന്ദു പരാതി നല്‍കിയിട്ടുണ്ട്. വീടിനുള്ളില്‍നിന്നു കാണാതായ മാല അടുത്തദിവസം ചവറുകൂനയില്‍നിന്നു കണ്ടെത്തിയെന്നാണ് പരാതിക്കാര്‍ അറിയിച്ചത്.
ഇതു സംബന്ധിച്ചും അന്വേഷണം ഉണ്ടാകും. ഇതിനു പുറമേ എസ്ഐ അല്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ ആരെങ്കിലും ബിന്ദുവിന്റെ അനധികൃത കസ്റ്റഡിയില്‍ ഇടപെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]