
ഉറക്കത്തിനിടെ കാട്ടാന വീട് ആക്രമിച്ചു; വയോധികയെ കൊലപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലക്കപ്പാറ∙ ഷോളയാർ അണക്കെട്ട് പ്രദേശത്ത് കാട്ടാന വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയ്ക്ക് അടുത്തുള്ള തമിഴ്നാട് അതിർത്തി പ്രദേശമായ അപ്പർ ഷോളയാർ ഡാമിലെ ഇടത്തെ കരയിൽ താമസിക്കുന്ന മേരി(77)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. വർഷങ്ങൾക്കു മുൻപ് ഭർത്താവ് തോമസ് മരിച്ച ശേഷം മേരി തനിച്ചായിരുന്നു താമസം. ചിലപ്പോൾ അയൽവാസിയായ തെയ്വാനൈ (77) തുണയ്ക്കു വന്നു കിടക്കും.
കഴിഞ്ഞ ദിവസവും രണ്ടുപേരും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. വെളുപ്പിനെ മൂന്നു മണിയോടെ പുറത്തു നിന്നുമുള്ള ശബ്ദം കേട്ട് കതകു തുറന്നു നോക്കുമ്പോഴാണ് ഒറ്റയാൻ കതക് പൊളിക്കുന്നത് കണ്ടത്. ഭയന്ന രണ്ടുപേരും പുറകുവശത്തൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ ഒറ്റയാൻ മേരിയെ തട്ടി താഴെയിട്ട് ആക്രമിച്ചു കൊല്ലുകയായിരുന്നു . ഒപ്പം ഓടിയ തെയ്വാനൈ നിലത്തു വീണു ദേഹമാസകലം പരുക്കേറ്റു. വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ ഒറ്റയാനെ വിരട്ടിയോടിക്കുകയായിരുന്നു. തുടർന്ന് റേഞ്ച് ഓഫിസർ ഗിരിധരനും സംഘവും മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി റേഞ്ച് ഓഫിസർ പറഞ്ഞു.