
8 അടി നീളം; സൗത്ത് പാമ്പാടിയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗത്ത് പാമ്പാടി ∙ കുരുവിക്കാട്ടുപടിയിൽ നിന്നും 8 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ചൊവ്വാഴ്ച രാത്രി 11ന് ഇല്ലിമറ്റം ചപ്പാത്ത് ഭാഗത്തു നിന്നു സമീപവാസികളായ സന്തോഷ് കല്ലുപുര, സിജു കെ.ഐസക് എന്നിവർ ചേർന്നാണു പിടികൂടിയത്. റോഡിൽ കുറുകെ കിടന്ന പാമ്പിനെ ആദ്യം ഇരുചക്രവാഹന യാത്രികനാണ് കണ്ടത്.
തുടർന്ന്, സമീപവാസികളെ വിവരം അറിയിക്കുകയും പാമ്പിനെ പിടിച്ചു ചാക്കിലാക്കുകയും ആയിരുന്നു. പിടികൂടിയ പാമ്പിനെ ഇന്നലെ രാവിലെ എരുമേലി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. കുരുവിക്കാട്ടുപടി ഭാഗത്തു നിന്നു കോഴി, താറാവ് എന്നിവ കാണാതാകുന്നതു പതിവായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.