കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ 3 കുട്ടികളെ കാണാനില്ല; തിരച്ചിൽ
കോഴിക്കോട് ∙ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്നു പേരെയാണ് കാണാതായത്. രാത്രി 7 മണിക്കു ശേഷമാണ് ഇവരെ കാണാതായത് എന്നാണ് വിവരം.
പിന്നാലെ ജുവനൈൽ ഹോം അധികൃതർ ചേവായൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Also Read
കുട്ടികൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
താമരശേരി ഭാഗത്ത് കുട്ടികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്ന്ന് പൊലീസ് അവിടേക്ക് തിരിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

