
ആകാശച്ചുഴിയിൽപെട്ട് ഡല്‍ഹി–ശ്രീനഗർ വിമാനം; പരിഭ്രാന്തരായി യാത്രക്കാർ, കൂട്ടനിലവിളി – വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡല്‍ഹി ∙ ഡല്‍ഹി – ശ്രീനഗർ ഇന്‍ഡിഗോ വിമാനം പ്രതികൂല കാലാവസ്ഥയിൽ ആകാശച്ചുഴിയിൽപെട്ട് ആടിയുലഞ്ഞു. 227 യാത്രക്കാരുമായി പറന്ന 6E2142 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. എയര്‍ ട്രാഫിക് കണ്ട്രോളില് (എടിസി) അടിയന്തര ലാന്‍ഡിങ്ങിനുള്ള അറിയിപ്പ് നല്കിയ ശേഷം ലാൻഡ് ചെയ്യുകയായിരുന്നു.
വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
വിമാനം ശക്തമായി കുലുങ്ങിയപ്പോൾ യാത്രക്കാർ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിൻ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് വിഡിയോ എക്സിൽ പോസ്റ്റ് ചെയ്ത് യാത്രക്കാർ കുറിച്ചത്.