
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്; ‘പണികിട്ടിയത്’ ചൈനയ്ക്ക്, ഇസ്രയേൽ-ഇറാൻ യുദ്ധഭീതിയിൽ ‘തീപിടിച്ച്’ എണ്ണവില | ഇസ്രയേൽ-ഇറാൻ | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Crude oil Jumps | Iran Israel Conflict | India’s Russian Oil Imports | Manorama Online
ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി (Russian Oil Imports) ഈമാസം ഇതിനകം കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയരത്തിലെത്തി. റഷ്യയുടെ ഇഎസ്പിഒ (ESPO Blend) ഇനത്തിനാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ കൂടുതൽ താൽപര്യം കാട്ടുന്നത്.
ഇന്ത്യയിൽ നിന്ന് ഡിമാൻഡ് കൂടിയതോടെ, ഈ ഇനത്തിന്റെ വിലയും റഷ്യ കൂട്ടി. ഇത് ഏറ്റവുമധികം തിരിച്ചടിയായതാകട്ടെ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയ്ക്കും.
പ്രതിദിനം 18 ലക്ഷത്തോളം ബാരൽ റഷ്യൻ എണ്ണയാണ് ഈമാസം ഇതിനകം ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ ഇഎസ്പിഒ ക്രൂഡാണെന്ന് വിപണിനിരീക്ഷകരായ കെപ്ലറുടെ (Kpler) കണക്കുകൾ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ കമ്പനികളിൽ നിന്ന് ദുബായ് വിപണിയിലെ വിലയേക്കാൾ (Dubai prices) 50 സെന്റ് (50 Cent) മുതൽ ഒരു ഡോളർ വരെ അധികമാണ് റഷ്യൻ കമ്പനികൾ ബാരലിന് ഈടാക്കുന്നത്. അതേസമയം, ചൈനീസ് കമ്പനികളിൽ നിന്ന് ഈടാക്കുന്നത് രണ്ടു ഡോളർ വരെ അധികം.
ഇസ്രയേൽ-ഇറാൻ യുദ്ധഭീതിയിൽ ‘തീപിടിച്ച്’ എണ്ണവില കഴിഞ്ഞദിവസങ്ങളിൽ ബാരലിന് 60 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ പൊടുന്നനെ കയറ്റം. ഇറാന്റെ ആണവ പ്ലാന്റുകളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്.
ഡബ്ല്യുടിഐ ക്രൂഡ് വില (West Texas Intermediate/WTI) ബാരലിന് 0.85% ഉയർന്ന് 62.56 ഡോളറിലും ബ്രെന്റ് ക്രൂഡ് (Brent Crude) വില 0.76% വർധിച്ച് 65.88 ഡോളറിലുമെത്തി. ഏതാനും ദിവസം മുമ്പ് ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 57 ഡോളറും ബ്രെന്റ് വില 60.23 ഡോളറുമായിരുന്നു.
ഇറാനും ഇസ്രയേലും യുദ്ധത്തിലേക്ക് കടക്കുന്നത് പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമാക്കും. ഇത് ക്രൂഡ് ഉൽപാദനത്തെയും വിതരണത്തെയും സാരമായി ബാധിക്കുമെന്നതാണ് വില കൂടാൻ പ്രധാന കാരണം.
ലോകത്തെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നുമാണ് ഇറാൻ. മാത്രമല്ല, ആണവ വിഷയത്തിൽ ഇറാനും യുഎസും ചർച്ചകളിലേക്ക് കടക്കാനിരിക്കേയാണ് ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കം.
യുഎസും ഇറാനും തമ്മിലുള്ള ചർച്ച ഇറാന് അനുകൂലമാവുകയും അവർക്ക് ആണവ സൗകര്യങ്ങൾ തുടർന്നും ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്താൽ ഇറാനെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
India’s Oil Imports from Russia Hits 10-Month High | Israel-Iran Conflict: Crude Oil Price Jumps
4haubugsv6ara81nl55comd88d mo-business-crudeoil 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]