
മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്നയും. ടെലിവിഷൻ രംഗത്തും നിറസാന്നിധ്യമാണ് ഇരുവരും. അടുത്തിടെയാണ് ഇവർ വിവാഹ മോചനം നേടിയത്. ഇതേക്കുറിച്ചും സജ്നയെക്കുറിച്ചുമെല്ലാം പ്രതികരിച്ചിരിക്കുകയാണ് ഫിറോസ് ഇപ്പോൾ.
”എന്റെ പ്രണയബന്ധങ്ങളെല്ലാം മനോഹരമായിരുന്നു. ഞാനുമായി പ്രണയ ബന്ധം ഉണ്ടായിരുന്നവർ ആ ബന്ധം അവസാനിച്ചപ്പോൾ പരസ്പരം പഴി പറഞ്ഞ് പോകുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാ പ്രണയ ബന്ധങ്ങളിലും ഞാൻ ലോയൽ ആയിരുന്നു. ഞാനും സജ്നയും വളരെ സൗഹൃദത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്. സജ്ന നല്ല നിലയിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. തിരിച്ച് അവളും. ഭാര്യ, ഭർത്താവ് എന്ന നിലയിൽ മുന്നോട്ട് പോകുന്നില്ല എന്നു മാത്രമേ ഉള്ളൂ. ഇപ്പോൾ എനിക്ക് മറ്റാരോടും പ്രണയമില്ല. മറ്റു കാര്യങ്ങളുമായി തിരക്കിലാണ്. 24 മണിക്കൂർ പോലും തികയുന്നില്ല”, എന്നാണ് ഫിറോസ് പറഞ്ഞത്. മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഫിറോസ് ഖാന്റെ പ്രതികരണം.
ഒരാള്‍ തന്റെ മനസില്‍ കയറിയാല്‍ തനിക്ക് അയാളെ കുറ്റപ്പെടുത്താനാകില്ല എന്നും ഫിറോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ”കരിയറില്‍ ഞാനാണ് അവളെ സഹായിച്ചത്. ഞങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്നമില്ല. അവിഹിത ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ആകുമായിരുന്നില്ലല്ലോ പിരിയുക. പലരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‍നത്താലുമല്ല വിവാഹ മോചനം നേടിയത്. അതല്ലാത്ത നിരവധി കാരണങ്ങളാല്‍ കൊണ്ടും ആളുകള്‍ വേര്‍പിരിയാം. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളാണ് അത് ഒരാളും ഒരാള്‍ക്കും പകരമാകില്ല. സജ്ന നല്ലതായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനിയിപ്പോള്‍ ഒറ്റയ്ക്കുള്ള ഒരു യാത്രയാണ്. കരിയറില്‍ ഫോക്കസ് നല്‍കണം എന്നു പറഞ്ഞാണ് പിരിഞ്ഞത്”, എന്നും ഫിറോസ് ഖാൻ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]