
ഭാഗ്യം എങ്ങനെ എപ്പോൾ എവിടെ വച്ച് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. അത്തരമൊരു അനുഭവത്തിലൂടെയാണ് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള രണ്ട് സഞ്ചാരികൾ കടന്ന് പോകുന്നത്. ആ അനുഭവത്തെ ‘അവിശ്വസനീയം’ എന്ന് ഒറ്റവാക്കില്‍ പറയാം. ചെക്ക് റിപ്പബ്ലിക്കിന്റെ വടക്ക് ഭാഗത്തുള്ള ക്ര്കൊനോഷ് പർവതനിരകളിലേക്ക് നീര്‍ഘ ദീര നടത്തത്തിന് ഇറങ്ങിയതായിരുന്നു രണ്ട് പേര്. പതുക്കെ മല കയറുന്നതിനിടെ, പച്ചപ്പ് നിറഞ്ഞ പ്രദേശത്തെ ഒരു കല്ലിന് അടിയില്‍ ഒരു വെള്ളിത്തിളത്തം. കാടും പടലവും മാറ്റിയപ്പോൾ ഒരു അലൂമിനിയ പെട്ടി. ഇരുവരും പെട്ടി തുറന്നപ്പോൾ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനുള്ളിലുണ്ടായിരുന്നത് നിധി.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ സഞ്ചാരികൾക്ക് ലഭിച്ചത് അമൂല്യനിധിയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ അലൂനിയപ്പെട്ടിയിൽ 598 സ്വർണ്ണ നാണയങ്ങൾ, 10 സ്വർണ്ണ വളകൾ, 17 സീൽ ചെയ്ത സിഗാർ പെട്ടികൾ, കോംപാക്റ്റിന്റെ പൊടി, പിന്നെ ഒരു ചീപ്പുമായിരുന്നു ആ അലൂമിനിയപ്പെട്ടിയില്‍ ഉണ്ടായിരുന്നത്. സ്വർണ്ണ നാണയങ്ങൾക്ക് മാത്രം 8 പൗണ്ട് (3.7 കിലോഗ്രാം) ഭാരവും 80 ലക്ഷം ചെക്ക് കൊരുണയും (ഏകദേശം 3 കോടി രൂപ) കണക്കാക്കുന്നു. അതേസമയം അടച്ച് വച്ച 17 സിഗാർ പെട്ടികൾ ചോദ്യമായി അവശേഷിച്ചു. സ്വര്‍ണ്ണത്തിന്റെ കൂടെ എന്തിന് സിഗാര്‍ വച്ചെന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.
Two hikers stumbled across a mysterious treasure worth thousands, if not millions of dollars — and experts are baffled.
The pair was walking along a trail in the Krkonoše Mountains in northeastern Czech Republic in February when they noticed an aluminum box sticking out of a…— TheRealCherokeeOwl (@RealCherokeeOwl)
തങ്ങൾക്ക് ലഭിച്ച നിധി വിനോദ സഞ്ചാരികൾ ഹ്രാഡെക് ക്രാലോവയിലെ ഈസ്റ്റ് ബൊഹീമിയ മ്യൂസിയത്തിന് കൈമാറി. മ്യൂസിയത്തിന്റെ പുരാവസ്തു വകുപ്പ് മേധാവി മിറോസ്ലാവ് നോവാകും സംഘവും നടത്തിയ പഠനത്തില്‍ നിധിക്ക് 100 വര്‍ഷത്തെ പഴക്കം പറയുന്നു. നാണയങ്ങൾ കുറഞ്ഞത് 1921 മുതലുള്ളതാണ്. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പോ 1945 ഓടെയോ ആണ് നിധി ഒളിപ്പിച്ചുവെച്ചിരിക്കാൻ സാധ്യതയെന്നും നൊവാക് പറയുന്നു. അതേസമയം നാണയങ്ങളൊന്നും ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ളതല്ല. പകുതി ബാൾക്കൻ മേഖലയിൽ നിന്നും ബാക്കിയുള്ളവ ഫ്രാൻസിൽ നിന്നുള്ളവയുമാണ്. 1920 കളിലെയും 1930 കളിലെയും ചില നാണയങ്ങളില്‍ മുൻ യുഗോസ്ലാവിയയിൽ നിന്നുള്ള അടയാളങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചെക്ക് നിയമപ്രകാരം, ഇത്തരത്തില്‍ ലഭിക്കുന്ന നിധി ഔദ്യോഗികമായി പ്രാദേശിക ഭരണകൂടത്തിന്റെ സ്വത്താണ്, എന്നാൽ, നിധി കണ്ടെത്തുന്നവർക്ക് അതിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി ഒരു പ്രതിഫലം നല്‍കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]