
കാസർകോട് ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
നീലേശ്വരം ∙ പടന്നക്കാട് നെഹ്റു കോളജിൽ അടുത്ത അധ്യയന വർഷത്തിലെ വിവിധ വിഷയങ്ങളിലേക്കുള്ള താൽക്കാലിക അധ്യാപക ഒഴിവുകൾ നികത്തുന്നതിനായി 27നു 10ന് സംസ്കൃതം, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, സുവോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലും 28ന് 10ന് സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലും അഭിമുഖം നടക്കും. കോഴിക്കോട് കോളജ് ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പങ്കെടുക്കാം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.
രാജപുരം ∙ കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ), ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 27ന് രാവിലെ 11.30ന് പേരടുക്കത്തെ ഹയർസെക്കൻഡറി വിഭാഗം ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
നീലേശ്വരം ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയ പ്ലസ് വൺ സയൻസ് ബാച്ചിൽ 2025-26 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള അപേക്ഷകർ 22ന് വൈകിട്ട് 5നുള്ളിൽ വിദ്യാലയ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വെബ്സൈറ്റ് www.kvnileshwar.kvs.ac.in.
അപേക്ഷ ഫോം
രാജപുരം ∙ കള്ളാർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോം പഞ്ചായത്ത് ഓഫിസ്, അതതു നിർവഹണ ഉദ്യോഗസ്ഥരുടെ ഓഫിസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം 28ന് മുൻപായി നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറണം.
റസിഡൻഷ്യൽ സ്കൂൾ അഡ്മിഷൻ
പരവനടുക്കം ∙ പെൺകുട്ടികളുടെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 6, 8 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികവർഗ പെൺകുട്ടികളിൽ നിന്ന് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകരുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം, വസ്ത്രങ്ങൾ, സ്റ്റേഷനറി തുടങ്ങിയവ സൗജന്യമാണ്. രേഖകൾ സഹിതം 26ന് 11നു എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. 7624848969.
സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന 24, 28 തീയതികളിൽ
കാഞ്ഞങ്ങാട്∙ സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന 24, 28 തീയതികളിൽ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. കാഞ്ഞങ്ങാട് സബ് ആർടി ഓഫിസ് പരിധിയിലുള്ള ഹൊസ്ദുർഗ് താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയാണ് ഈ ദിവസങ്ങളിൽ നടക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയ വാഹനങ്ങളും ഫിറ്റ്നസ് തീർന്നു തൊട്ടടുത്ത മാസങ്ങളിൽ ഫിറ്റ്നസ് എടുക്കേണ്ട വാഹനങ്ങളും പരിശോധനയിൽ പങ്കെടുക്കേണ്ട. മറ്റു വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്ക് ശേഷം ഒറിജിനൽ രേഖകളുമായി രാവിലെ 9 മുതൽ ഒന്നു വരെ നടക്കുന്ന പ്രത്യേക പരിശോധനയിൽ ഹാജരാകണം. തിരക്ക് ഒഴിവാക്കാനായി റജിസ്ട്രേഷൻ നമ്പർ 1 മുതൽ 5000 വരെയുള്ള വാഹനങ്ങൾ 24നും 5001 മുതൽ 9999 വരെയുള്ള വാഹനങ്ങൾ 28 നും എത്തിക്കണം. പരിശോധന നടത്തി ചെക്ക് സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ ജൂൺ രണ്ടുമുതൽ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ജോയിന്റ് ആർടിഒ സി.എസ്.സന്തോഷ് കുമാർ അറിയിച്ചു.
വനിതാ കമ്മിഷൻ മെഗാ അദാലത്ത് നാളെ
കാസർകോട്∙ വനിതാ കമ്മിഷൻ നാളെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മെഗാ അദാലത്ത് നടത്തും.
സ്വാഗതസംഘ രൂപീകരണം ഇന്ന്
കാസർകോട് ∙ അഹല്യബായി ഹോൾക്കറുടെ മുന്നൂറാം ജന്മവാർഷികാഘോഷ പരിപാടി 29ന് ജില്ലയിൽ നടക്കും. അതിന്റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണവും ശിൽപശാലയും ഇന്ന് രാവിലെ 10ന് കാസർകോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ നടക്കും.
ശിൽപശാല 30ന്
നീലേശ്വരം ∙ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപശാല 30ന് നീലേശ്വരത്തു നടക്കും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം 21ന് വൈകിട്ട് 4ന് നീലേശ്വരം ചിണ്ടേട്ടൻ സ്മാരക ഹാളിൽ നടക്കും.