
കൊല്ലത്ത് ബൈക്ക് തടഞ്ഞ് നിർത്തി യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ തുമ്പമൺതൊടി കാരറക്കുന്നിന് സമീപം . മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. മൂന്നുപേർ കസ്റ്റഡിയിലുണ്ട്.
സുജിനും അക്രമിസംഘവും തമ്മിൽ വാക്കുതർക്കമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ അനന്ദു പൊലീസിനു കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.