
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് കോന്നിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തുവെന്ന് പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ( forest officer harrasment man commits suicide )
മ്ലാവിനെ വേട്ടയാടിയ കേസിൽ നാളെ തോക്കുമായി സ്റ്റേഷനിൽ ഹാജരാകാൻ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ തോക്കുമായി നാളെ ഹാജരാകാനാണ് രാധാകൃഷ്ണനോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല എന്ന് രാധാകൃഷ്ണൻ ഫോറസ്റ്റുകാരോട് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാധാകൃഷ്ണനെ ഇന്നലെ മർദ്ദിച്ചിരുന്നതായി സഹോദരി പറഞ്ഞു.
രാധാകൃഷ്ണന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]