
ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി തർക്കം; ഹോട്ടലിലെ സംഘർഷത്തിൽ പ്രതിശ്രുത വരനടക്കം 7 പേർക്ക് പരുക്ക്
കട്ടപ്പന∙ ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി ഇടുക്കി കട്ടപ്പനയിലെ ഹോട്ടലിൽ സംഘർഷം. ഭക്ഷണം കഴിക്കാൻ എത്തിയ ആറു പേർക്കും ഹോട്ടൽ ജീവനക്കാരനും പരുക്കേറ്റു.
കല്യാണത്തിന് വസ്ത്രമെടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ചൊവ്വാഴ്ച ഉച്ചയോടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തി. പാത്രത്തിൽ കറികളുടെ അളവ് കുറവായിരുന്നതിനാൽ കൂടുതൽ വേണമെന്നാവശ്യപ്പെട്ടു.
തുടർന്ന് ജീവനക്കാരുമായി തർക്കം ഉണ്ടായതാണ് സംഘർഷത്തിൽ കലാശിച്ചത്.
പ്രതിശ്രുത വരൻ ഉൾപ്പെടെ ആറ് പേർക്കും ഹോട്ടൽ ജീവനക്കാരനുമാണ് പരുക്കേറ്റത്.
ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഇരുകൂട്ടരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. പിന്നീട് കട്ടപ്പന പൊലീസ് എത്തി ഇവരെ വെവ്വേറെ ആശുപത്രികളിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]