
അസിം മുനീറിന് സ്ഥാനക്കയറ്റം; കല്യാണിയുടെ മൃതദേഹം സംസ്കരിച്ചു, പിന്മാറില്ലെന്ന് നെതന്യാഹു: പ്രധാനവാർത്തകൾ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം, കല്യാണിയുടെ മൃതദേഹം സംസ്കരിച്ചു, കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു, 2 പേർക്കെതിരെ കൂടെ നടപടി വേണമെന്ന് ബിന്ദു, ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ പിന്മാറില്ലെന്ന് നെതന്യാഹു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ ചിലത്. ഈ വാർത്തകളിൽ ചിലത് ഒരിക്കൽ കൂടി വിശദമായി വായിക്കാം.
പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘർഷമുണ്ടായി ദിവസങ്ങൾക്കുശേഷമാണു സ്ഥാനക്കയറ്റം. പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസി തലവനായിരുന്നു അസിം മുനീർ.
‘‘പോരാട്ടം ശക്തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. ഞങ്ങൾ പിൻമാറില്ല. പക്ഷേ വിജയിക്കണമെങ്കിൽ, തടയാൻ കഴിയാത്ത രീതിയിൽ നമ്മൾ പ്രവർത്തിക്കണം’’ – എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നെതന്യാഹു പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മൂന്നരയോടെ മറ്റക്കുഴി കിഴിപ്പിള്ളിലെ അച്ഛന്റെ വീട്ടിലേക്ക് എത്തിച്ചപ്പോൾ ഒരുനോക്ക് കാണാൻ അവസാനമായി തടിച്ചുകൂടിയത് നിരവധി പേരാണ്.
കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട എസ്ഐ എസ്.ജെ.പ്രസാദ് ബാബുവിനെ സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. 25 ദിവസത്തിനു ശേഷം മുഖം രക്ഷിക്കാന്‍ പൊലീസ് എടുത്ത നടപടിയില്‍ തൃപ്തിയില്ലെന്ന് ബിന്ദു പറഞ്ഞു.