
‘മുഖ്യമന്ത്രി വെറും പാവ, നിരന്തരം ബ്ലാക്ക്മെയിലിങ്ങിന് വിധേയനാകുന്നു’: വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം∙ അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത – കഴിഞ്ഞ നാലു വര്‍ഷത്തെ രണ്ടാം പിണറായി സര്‍ക്കാരിനെ ഇതിലും മെച്ചപ്പെട്ട വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താനാവില്ലെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട
ആവശ്യമില്ല.
ഈ ദുര്‍ചെയ്തികളുടെ നാലാം വാര്‍ഷികം സര്‍ക്കാര്‍ ദുര്‍വ്യയം നടത്തി ആഘോഷിക്കുമ്പോള്‍ കഴിഞ്ഞ നാലു വര്‍ഷമായി ദുരിമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുകയാണ്. സംസ്ഥാനത്ത് ഭരണ യന്ത്രം ചലിക്കുന്നില്ല.
മുഖ്യമന്ത്രി വെറും പാവയാണ്. ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തിയാണ്.
വന്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
എല്ലാവര്‍ക്കുമൊപ്പം ഇടപാടുകളില്‍ പങ്കാളിയായി ലാഭം കൈപ്പറ്റിയ ആളായി മുഖ്യമന്ത്രി മാറിയതു കൊണ്ടാണ് നടപടി പോലും എടുക്കാനാവാതെ നിരന്തരം ബ്ലാക്ക്മെയിലിങ്ങിന് പിണറായി വിജയന് വിധേയനാകുന്നത്.
ഈ അഴിമതിയുടെ മഹാസാഗരത്തില്‍ കിടക്കുമ്പോഴും വനിതകളെയും യുവാക്കളെയും മാനിക്കാന്‍ പോലും ഈ ഭരണകൂടം തയാറാകുന്നില്ല. സമരങ്ങളെ പുച്ഛിച്ചു തള്ളുന്ന ഫാഷിസ്റ്റ് നയമാണിവിടെ നടപ്പാകുന്നത്.
ആശാവര്‍ക്കര്‍മാരുടെയും വനിതാ പൊലീസ് റാങ്ക് ലിസ്റ്റിലെ നിസ്സഹായരായ വനിതകളുടെയും അങ്കണവാടി ജീവനക്കാരുടെയും കണ്ണീര് ഈ സര്‍ക്കാരിന്റെ ക്രൂരതയ്ക്കു സാക്ഷ്യമായി കിടപ്പുണ്ട്. അനധികൃത നിയമന നിരോധനം മൂലം തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ശാപം ഈ സര്‍ക്കാരിനെ പിന്തുടരുന്നുണ്ട്.
അതേസമയം തന്നെ പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍വകാല റെക്കോര്‍ഡിട്ടെന്നും ചെന്നിത്തല പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]