
പൂനൈ: ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പൂനെയിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചു. പാർക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകൾക്ക് മുകളിലേക്കാണ് ബോർഡ് വീണത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ മുംബൈയിൽ ചൊവ്വാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരുന്നു.
പൂനെയിലെ അഹില്യാനഗർ റോഡിലാണ് സംഭവം. ഏഴോളം ബൈക്കുകൾ തകർന്നു വീണ പരസ്യ ബോർഡിന്റെ അടിയിലായി. തിരക്കേറിയ മേഖലയിൽ കടകൾക്ക് സമീപം ബോർഡ് വീണു കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടയിൽ കിടക്കുന്ന ബൈക്കുകളും ദൃശ്യങ്ങളിൽ കാണാം. അടുത്തു തന്നെ മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നുണ്ട്.
കഴിഞ്ഞ വർഷം മേയിലാണ് മുബൈ ഖാത്ഗോപാറിൽ കൂറ്റൻ ബോർഡ് തകർന്നുവീണ് വലിയ അപകടമുണ്ടായത്. 17 പേർ മരിക്കുകയും 80 പേർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തിരുന്നു. 40 അടി നീളവും 40 അടി വീതിയുമുള്ള ബോർഡ് സ്ഥാപിക്കാനാണ് അനുമതി നൽകിയിരുന്നതെങ്കിലും അത് മറികടന്ന് 120 അടി നീളവും വീതിയുമുള്ള ബോർഡാണ് അന്ന് അനധികൃതമായി സ്ഥാപിച്ചിരുന്നത്. എക്സ്പ്രസ് ഹൈവേയിലെ ഒരു പെട്രോൾ പമ്പിന് മുകളിലേക്കായിരുന്നു അന്ന് ഈ കൂറ്റൻ ബോർഡ് പതിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]