
നിക്ഷേപത്തിനുള്ള പലിശ കുറച്ച് എസ്ബിഐ | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | SBI Cuts Fixed Deposit Interest Rates | Malayala Manorama Online News
0.2% കുറച്ചു; വെള്ളിയാഴ്ച പ്രാബല്യത്തിലായി
Image: Istock/Mrinal Pal
ന്യൂഡൽഹി∙ 3 കോടി രൂപയ്ക്കു താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 0.2% കുറച്ചു. വെള്ളിയാഴ്ച പ്രാബല്യത്തിലായി.
ജനറൽ നിരക്കിനു പുറമേ മുതിർന്ന പൗരന്മാരുടെ നിരക്കും കുറച്ചിട്ടുണ്ട്. 3 കോടി രൂപയ്ക്കു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 0.25 മുതൽ 0.5% വരെ കുറച്ചിട്ടുണ്ട്.
ഇത് ശനിയാഴ്ച പ്രാബല്യത്തിലായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായി 2 തവണ കുറച്ചതിനു പിന്നാലെയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറയ്ക്കുന്നത്.
ഏപ്രിൽ ആദ്യവാരം തിരഞ്ഞെടുക്കപ്പെട്ട കാലാവധികളിലെ പലിശനിരക്ക് എസ്ബിഐ കുറച്ചിരുന്നു.
പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്. നിലവിലെ ഫിക്സഡ് ഡിപ്പോസിറ്റുകളിലെ പലിശനിരക്ക് മാറില്ല.
പുതുക്കിയ നിരക്കുകൾ താഴെ ചാർട്ടിൽ വായിക്കാം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: SBI Interest Rate Reduction: State Bank of India has lowered its fixed deposit interest rates.
This follows the Reserve Bank of India’s recent repo rate cuts, impacting both general and senior citizen depositors.
mo-business-interestrate 2fa5rb7hbqfap03h4e48cf762-list mo-business-business-news 4rqt7q10gt25f8r14pgfpi4iu1 7q27nanmp7mo3bduka3suu4a45-list mo-business-sbi
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]