
ദില്ലി: പഹൽഗാം ആക്രമണത്തിൽകണക്ക് തീര്‍ത്തുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം നയതന്ത്ര തലത്തിലടക്കം ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തി. സിന്ദൂറിനിടെ പാകിസ്ഥാന് പരസ്യ പിന്തുണയും സഹായവും നൽകിയ അസര്‍ബൈജാനും തുര്‍ക്കിയുമടക്കമുള്ള രാജ്യങ്ങൾക്ക് ഔദ്യോഗികമായി തന്നെ ഇന്ത്യ നൽകുന്ന തിരിച്ചടികൾ മാത്രമല്ല, വലിയ നഷ്ടമാണ് നേരിടുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യൻ സ്ഥാപനങ്ങളടക്കം തുര്‍ക്കിഷ് കമ്പനികളും സര്‍വകലാശാലകളും അടക്കമുള്ളവയുമായുള്ള കരാറുകൾ റദ്ദാക്കിയിരുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യക്കാര്‍ക്ക് പൊതുവേ തുര്‍ക്കിയും അസര്‍ബൈജാനും അടക്കമുള്ള രാജ്യങ്ങളോടുള്ള താൽപര്യത്തിൽ വലിയ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ഇത് ഇന്ത്യൻ യാത്രക്കാരുടെ താൽപ്പര്യങ്ങളെ ഗണ്യമായി മാറ്റി, തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിസ അപേക്ഷകളിൽ 42 ശതമാനം കുറവുണ്ടായതായി ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
വെറും 36 മണിക്കൂറിനുള്ളിൽ വിസ അപേക്ഷാ പ്രക്രിയ പാതിവഴിയിൽ ഉപേക്ഷിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വർദ്ധിച്ചതായി വിസ പ്രോസസ്സിംഗ് പ്ലാറ്റ്ഫോമായ ആറ്റ്ലിസ് നൽകിയ വിവരങ്ങൾ പറയുന്നു. ഇന്ത്യൻ ജനതയുടെ പ്രതികരണം ഒറ്റപ്പെട്ടതായിരുന്നില്ല, അത് രൂക്ഷവും പ്രകടവുമായിരുന്നു. ചില ഇടങ്ങൾ ഒഴിവാക്കാൻ ആളുകളോട് പറയേണ്ട ആവശ്യമില്ലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]