
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന ആരോപണം നിഷേധിച്ച് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ. ഒളിവില്‍ പോയത് കുറ്റം ചെയ്തതു കൊണ്ടല്ലെന്ന് വിദ്യ പറയുന്നു. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് ഒളിവില്‍ പോയത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കും വരെ മാറി നില്‍ക്കാനായിരുന്നു തീരുമാനം. ഇന്നലെ വൈകിട്ടാണ് മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നും വിദ്യയെ കസ്റ്റഡിയിലെടുത്തത്. മേപ്പയൂരിലെ വിദ്യയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് വിവരം ലഭിച്ചത്. വിവരം ചോരാതിരിക്കാന്‍ സുഹൃത്തിന്റേയും ബന്ധുക്കളുടേതടക്കം ഫോണ്‍ പിടിച്ചെടുത്തു. തുടര്‍ന്ന് 8 കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്തു നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
ഗൂഢാലോചനയ്ക്ക് പിന്നില്‍ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലാണെന്ന് വിദ്യ ആരോപിച്ചു. ബയോഡാറ്റ എഴുതിയത് താന്‍ തന്നെയെന്ന് മൊഴി നല്കുന്ന വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല എന്നും പറയുന്നു. പരസ്പരവൈരുധ്യമുള്ള മൊഴികളാണ് വിദ്യ നല്‍കുന്നത്. ബയോഡാറ്റയിലെ കയ്യക്ഷരവും ഒപ്പും തന്റേതു തന്നെയാണെന്ന് വിദ്യ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയെന്നാണ് വിദ്യയുടെ മൊഴിയിലെ പ്രധാന ആരോപണം. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]