
സുജിത് എബ്രഹാമിന്റെ ചിത്രപ്രദർശനം 21ന് സമാപിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കോട്ടയം ലളിതകലാ അക്കാദമിയിൽ നടക്കുന്ന, യുവചിത്രകാരൻ സുജിത് എബ്രഹാമിന്റെ ചിത്രപ്രദർശനം 21ന് സമാപിക്കും. തിരുവനന്തപുരം സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർഥിയായ സുജിത് 21 ാം വയസ്സിലാണ് ഹോബി എന്ന നിലയിൽ ചിത്രരചന തുടങ്ങിയത്. കാൻവാസിൽ വരച്ചുതുടങ്ങിയ സുജിത് രണ്ടു വർഷത്തിനു ശേഷം ഡിജിറ്റൽ ആർട്ടിലേക്കു തിരിയുകയായിരുന്നു.
വിഖ്യാത ചിത്രകാരൻ സാൽവദോൽ ദാലി അടക്കമുള്ള സർറിയലിസ്റ്റ് ചിത്രകാരന്മാരിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് തന്റെ രചനകളെന്നു സുജിത് പറയുന്നു. കേരളത്തിലങ്ങോളമിങ്ങോളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ലോകമെമ്പാടും നിന്നുള്ള, വിദ്യാർഥികൾ അടക്കമുള്ള മലയാളി ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയായ ‘ദ് കംപ്ലീറ്റ് ആർട്ടി’ന്റെ നേതൃത്വത്തിലാണ് കോട്ടയം ലളിതകലാ അക്കാദമിയിൽ നടക്കുന്ന പ്രദർശനം.