
കൂറ്റൻ തെരുവ് വിളക്ക് ഹൈടെൻഷൻ വൈദ്യുതി കമ്പിയിലേക്ക് വീണു; ചാവക്കാട് ഒഴിവായത് വൻ ദുരന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാവക്കാട്∙ ദേശീയപാത 66 എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ചിനു മുൻപിൽ കൂറ്റൻ തെരുവ് വിളക്ക് ഹൈടെൻഷൻ വൈദ്യുതി കമ്പിയിലേക്ക് വീണു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. 30 അടി നീളമുള്ള കൂറ്റൻ തെരുവ് വിളക്ക് സർവീസ് റോഡിലേക്ക് വീഴുകയിരുന്നു. വൈദ്യുതി കമ്പിയിലേക്ക് വീണതിനാൽ റോഡിൽ പതിച്ചില്ല. ഈ സമയം നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ടായിരുന്നു. തെരുവുവിളക്ക് വേണ്ടത്ര നട്ടുകൾ ഇല്ലാതെ ഉറപ്പിച്ചതിനാലാണ് അപകടം സംഭവിച്ചതെന്നും ഇത് കരാർ കമ്പനിയുടെ അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു.