സ്വന്തം ലേഖകൻ
കോട്ടയം: തോട്ടയ്ക്കാട് കവലയിൽ ഗ്യാസ് കുറ്റി കയറ്റിവന്ന ലോറി തീപിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീ പടർന്നത് വാഹനത്തിന്റെ ക്യാബിൻ ഭാഗത്തു നിന്ന്. കറുകച്ചാൽ ഭാഗത്തു നിന്നും കോട്ടയത്തേക്ക് വന്ന വാഹനം തോട്ടയ്ക്കാട് കവല ഭാഗത്തെത്തിയപ്പോൾ പ്രദേശവാസിയായ സ്ത്രീ വാഹനത്തിൽ നിന്ന് പുക ഉയരുന്നതുകണ്ട് ബഹളം വെച്ച് ഡ്രൈവറെയും നാട്ടുകാരേയും അറിയിക്കുകയായിരുന്നു.
ഉടൻതന്നെ വാഹനം നിർത്തുകയും പുക ഉയർന്നതോടെ അപകടം മനസിലാക്കിയ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ദൂരേക്ക് മാറി നില്ക്കുകയും പൊലീസിനേയും ഫയർ ഫോഴ്സിനേയും വിവരം അറിയിക്കുകയുമായിരുന്നു.
വാഹനത്തിൽ നിന്നുള്ള പുകയിൽ പ്രദേശമാകെ മുങ്ങിയിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പൊലീസ് റോഡിലെ വാഹനങ്ങൾ നിയന്ത്രിക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തു.
അഗ്നിബാധയിൽ ലോറിയുടെ ടയറുകൾ പൂർണ്ണമായും കത്തി പോയി, വാഹനത്തിന്റെ ഡോർ ലോക്കാകുകയും ചെയ്തതോടെ വാഹനം റോഡിൽ നിന്നും മാറ്റുന്നത് ബുദ്ധിമുട്ടായി . ഇതോടെ ക്രെയിൽ ഉപയോഗിച്ചാണ് വാഹനം റോഡിൽ നിന്ന് മാറ്റിയത്.
കോട്ടയം ചങ്ങനാശേരി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകടകരമായ രീതിയിൽ വാഹനം കത്തിയതിനാൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡ്രൈവർ പാലാ സ്വദേശി മനോജിന് അപകടത്തിൽ നിസാര പരിക്കേറ്റിട്ടുണ്ട്.
The post തോട്ടയ്ക്കാട് ഗ്യാസ് കുറ്റികയറ്റി വന്ന ലോറിക്ക് തീ പിടിച്ച സംഭവം; തീ പടർന്നത് ലോറിയുടെ ക്യാബിൻ ഭാഗത്തു നിന്ന്; ഓടി വന്ന ലോറിയിൽ തീ പടർന്ന് പിടിക്കുന്നത് കണ്ടത് പ്രദേശവാസിയായ സ്ത്രീ; തീ പടരുന്നത് ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തിയതോടെ ഒഴിവായത് വൻ ദുരന്തം; ഞെട്ടൽ മാറാതെ പാലാ സ്വദേശിയായ ഡ്രൈവർ മനോജ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]