ഭ്രാന്തന് ഭരണമായി പിണറായി ഭരണം മാറിയെന്ന് കെ. മുരളീധരന് എം.പി. വിദ്യയെ ഒളിപ്പിച്ചത് സി.പിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുരളീധരന് പറഞ്ഞു. പൊലീസ് എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്ക്കുന്നു. സിപിഎം എന്ത് ചെയ്യുന്നുവോ അതാണ് പൊലീസ് ചെയ്യുന്നതെന്നും മുരളീധരന് ആരോപിച്ചു. 15 ദിവസം വിദ്യ എവിടെയായിരുന്നു എന്നാണ് അന്വേഷിക്കേണ്ടത്. ഇവരെ ഒളിവില്‍ താമസിക്കാന്‍ ആരൊക്കെ സഹായിച്ചു? അതിനേക്കാള്‍ ഉപരി അറസ്റ്റിന് ശേഷം പൊലീസ് നടത്തുന്ന നാടകങ്ങള്‍. മാധ്യമങ്ങളെ കാണിക്കാതെ കൊണ്ടുപോകുന്നു. വിവിഐപിയെ ഒന്നുമല്ലല്ലോ കൊണ്ടുപോകുന്നത്?- മുരളീധരന് ചോദിച്ചു.
ഇതിന്റെ പിന്നിലൊക്കെ ദുരൂഹതയുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പ്രവര്‍ത്തികള്‍ നടക്കുന്നത്. പൊലീസ് എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്നു. സി.പി.എം എന്ത് പറയുന്നുവോ അത് പൊലീസ് ചെയ്യുന്നു. എല്ലാത്തിനും ശേഷം പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനെയും കുടുക്കാന്‍ നോക്കി. ഭ്രാന്തന് ഭരണമായി പിണറായി സര്‍ക്കാര്‍ ഭരണം മാറി. ഇതിന്റെ പ്രത്യാഘാതം കേരളത്തില്‍ ഉണ്ടാകുമെന്നും മുരളീധരന് ഓര്‍മ്മിപ്പിച്ചു
The post ഭ്രാന്തന് ഭരണമായി പിണറായി ഭരണം മാറി-കെ. മുരളീധരന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]